നിലമ്പൂരിൽ യുഡിഎഫിനെ പരിഹസിച്ച് പി. സരിൻ; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

Nilambur byelection

നിലമ്പൂർ◾: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം നേതാവ് ഡോ. പി. സരിൻ രംഗത്ത്. അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പി.വി. അൻവർ പരസ്യമായി സൂചിപ്പിച്ചു. യുഡിഎഫിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നേതൃത്വത്തിന് ഇപ്പോഴും ഗൗരവം ബോധ്യപ്പെട്ടിട്ടില്ലെന്നും അൻവർ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡോ. പി. സരിൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യുഡിഎഫിനെ പരിഹസിച്ചത്. നിലമ്പൂരിൽ യുഡിഎഫിന് ഒറ്റ പേരെ ഉള്ളൂവെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കുറിച്ചു. “കയ്യടിക്കിനെടോ ചെങ്ങായിമാരേ” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. യു-ക്ക് വേണ്ടി ഷൗക്കത്തും, ഡി-ക്ക് ജോയിയും, എഫ്-ന് അൻവറും മത്സരിക്കുമെന്നും സരിൻ പരിഹസിച്ചു.

മറ്റാരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവെച്ചതെന്നും പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്റെ കൂടെ നിൽക്കുമെന്നും പി.വി. അൻവർ പറഞ്ഞു. എന്നാൽ ചെകുത്താൻ നല്ലതായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ തന്നെ മത്സരിക്കുമോ എന്ന കാര്യത്തിൽ തള്ളുകയോ കൊള്ളുകയോ വേണ്ടെന്നും അൻവർ വ്യക്തമാക്കി.

  ഭർത്താവിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിൻ

യുഡിഎഫിൽ ഇപ്പോഴും കാര്യമായ ആലോചനകൾ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പ്രവർത്തകർക്ക് ഇതിൽ അതൃപ്തിയുണ്ടെന്നും അൻവർ പറഞ്ഞു. കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട്, സണ്ണി പ്രസിഡൻ്റായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം മറുപടി നൽകി. താൻ ക്രിസ്ത്യൻ സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ചിട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന.

പി. സരിൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: നിലമ്പൂരിൽ യുഡിഎഫിന് ഒറ്റ പേര്, കയ്യടിക്കിനെടോ ചെങ്ങായിമാരേ. യുവിന് വേണ്ടി ഷൗക്കത്ത് മത്സരിക്കും, ഡിക്ക് വേണ്ടി ജോയ് രംഗത്തിറങ്ങും, എഫ് ന് വേണ്ടി അൻവർ കളത്തിൽ ഇറങ്ങും. യുഡിഎഫ് ഒറ്റക്കെട്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെച്ചൊല്ലി വിവാദങ്ങൾ പുകയുന്നതിനിടെ, യുഡിഎഫിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് ഡോ. പി. സരിൻ.

Story Highlights: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം നേതാവ് പി. സരിൻ രംഗത്ത്.

Related Posts
ഭർത്താവിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിൻ
Soumya Sarin

ഫേസ്ബുക്ക് കമന്റിലൂടെ ഭർത്താവിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ രംഗത്ത്. തിരഞ്ഞെടുപ്പിൽ Read more

  രാഹുൽ മാങ്കൂട്ടത്തിലിന് പൂർണ്ണ പിന്തുണയുമായി അടൂർ പ്രകാശ്
രാഹുൽ മാങ്കൂട്ടത്തിലിന് പൂർണ്ണ പിന്തുണയുമായി അടൂർ പ്രകാശ്
Adoor Prakash support

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെതിരെ Read more

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയെന്ന് ഡോ. പി. സരിൻ
Rahul Mamkootathil criticism

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണയാണെന്ന് ഡോ. പി. സരിൻ ആരോപിച്ചു. കെ.പി.സി.സി Read more

യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ.പി.സരിൻ
Actress Rini Ann George

യുവനടിയ്ക്കുണ്ടായ ദുരനുഭവത്തിൽ പ്രതികരണവുമായി ഡോ. പി. സരിൻ രംഗത്ത്. യുവതിക്ക് നേരിടേണ്ടി വന്ന Read more

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ കവർച്ച: പ്രതി പിടിയിൽ
Mariamman temple theft

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് Read more

പി.കെ. ശശിക്ക് സി.പി.ഐ.എമ്മിൽ തുടരാനാവില്ല, യു.ഡി.എഫ് പരിഗണിക്കാമെന്ന് സന്ദീപ് വാര്യർ
P.K. Sasi issue

പി.കെ. ശശിക്ക് സി.പി.ഐ.എമ്മിൽ തുടരാൻ കഴിയില്ലെന്നും യു.ഡി.എഫിലേക്ക് വരുന്നത് പരിഗണിക്കാമെന്നും സന്ദീപ് വാര്യർ Read more

  ഭർത്താവിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിൻ
സർവകലാശാലകളിൽ സംഘി-മാർക്സിസ്റ്റ് വൽക്കരണം നടക്കുന്നു: അടൂർ പ്രകാശ്
Adoor Prakash

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ സംഘി വല്ക്കരണവും മാർക്സിസ്റ്റ് വല്ക്കരണവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ Read more

ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു
Kerala health issues

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു. ഡോ. എസ്.എസ് Read more

കേരളം ഭരിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ
Kerala Congress

നിലമ്പൂർ മോഡൽ പിന്തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കെ. മുരളീധരൻ. പാർട്ടി Read more

നിലമ്പൂരിൽ അൻവർ ഘടകമായിരുന്നു; സി.പി.ഐ.എം നിലപാട് തിരുത്തി
Nilambur bypoll

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒരു ഘടകമായിരുന്നുവെന്ന് സി.പി.ഐ.എം തിരുത്തി. പി.വി. അൻവർ Read more