മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത്. യുഡിഎഫിന് അനുകൂലമായ ട്രെൻഡാണ് തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, യുഡിഎഫിന് ബദൽ വികസന അജണ്ടയുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
എൽഡിഎഫിന് ഒരു കാര്യത്തിലും മറുപടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം ശബരിമല വിഷയമാണ്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിനെതിരെ നടപടിയില്ലാത്തതിനെയും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ശബരിമല വിഷയം ഇതിനുമുമ്പും പല തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചിട്ടുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് 32-ാമത്തെ ഐറ്റമായിട്ടാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാഹുൽ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് ശ്രമിക്കുന്നത്.
Story Highlights : p k kunhalikutty on local body elections



















