പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം. സംഗീത ലോകത്തിന് തീരാനഷ്ടമാണ് ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കാലദേശാതിർത്തികൾ ലംഘിച്ച ഗാനസപര്യയ്ക്കാണ് ജയചന്ദ്രന്റെ വിയോഗത്തിലൂടെ വിരാമമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനതകളില്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലികരിൽ നിന്ന് വേറിട്ടുനിർത്തിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പി. ജയചന്ദ്രന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് ശ്രീകുമാരൻ തമ്പി അനുശോചിച്ചു. സഹോദരതുല്യമായ ബന്ധമായിരുന്നു തങ്ങൾക്കിടയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയചന്ദ്രൻ എന്നും സംഗീതത്തെയാണ് സ്നേഹിച്ചതെന്നും ശ്രീകുമാരൻ തമ്പി ഓർമ്മിച്ചു.
അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു പി. ജയചന്ദ്രൻ. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. മലയാളികളുടെ പ്രിയ ഭാവഗായകന്റെ വിയോഗം സംഗീത ലോകത്തെ ദുഃഖത്തിലാഴ്ത്തി.
നാളെ രാവിലെ 10 മുതൽ വൈകിട്ട് 12 വരെ സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ചേന്ദമംഗലത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും. ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംസ്കാരം.
Story Highlights: Legendary Malayalam singer P. Jayachandran passed away, leaving a void in the music world.