Headlines

Kerala News

അങ്കോളയിലെ രക്ഷാപ്രവർത്തനം: സാധ്യമായതെല്ലാം ചെയ്യണമെന്ന് മന്ത്രി റിയാസ്

അങ്കോളയിലെ രക്ഷാപ്രവർത്തനം: സാധ്യമായതെല്ലാം ചെയ്യണമെന്ന് മന്ത്രി റിയാസ്

അങ്കോളയിലെ രക്ഷാപ്രവർത്തനത്തിൽ സാധ്യമായതെല്ലാം ചെയ്യണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഈ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും, രക്ഷാദൗത്യത്തിന്റെ തുടർനടപടികളെക്കുറിച്ചും ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെക്കുറിച്ചും അറിയുമെന്നും മന്ത്രി പറഞ്ഞു. ഷിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ പരിശോധന നടത്തുന്നതിൽ പരിമിതികളുണ്ടെന്നും, അവരുടെ നിലപാടും യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ, ഒരു കാരണവശാലും രക്ഷാദൗത്യം പിന്നോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും, ഇക്കാര്യം യോഗത്തിൽ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ് എന്നിവർ സ്ഥലത്തുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും ഉടൻ സ്ഥലത്തെത്തുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി സർക്കാർ പ്രതിനിധികൾ സ്ഥലത്ത് സജീവമായി ഇടപെടുന്നുണ്ട്.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts