സിനിമ റിലീസുകൾക്ക് ലഭിക്കുന്ന അതേ ആകാംഷയോടെ ഒടിടി റിലീസുകൾക്കുമായി കാത്തിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ ആഴ്ചയിൽ ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഏതൊക്കെ സിനിമകളാണ് ഈ ആഴ്ച ഒടിടിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന് നോക്കാം.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മംമ്ത ബൈജു – പ്രദീപ് രംഗനാഥൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ഡ്യൂഡ് എന്ന സിനിമ ഒടിടി റിലീസിനായി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിന് ഇന്നലെ വിരാമമിട്ട് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രം ലഭ്യമാണ്.
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത “അവിഹിതം” എന്ന സിനിമയും ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ഈ സിനിമ ജിയോ ഹോട്ട് സ്റ്റാറിലൂടെ ഇന്നലെ മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. നിരവധി പ്രേക്ഷകരാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായി എത്തിയ “ബൈസൺ” എന്ന സിനിമയും ഈ ആഴ്ച ഒടിടിയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നവംബർ 20 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണിത്.
കൂടാതെ ഫാമിലി മാൻ സീസൺ 3, ഇൻസ്പെക്ഷൻ ബംഗ്ലാവ്, ഡൽഹി ക്രൈം സീസൺ 3, കെ റാമ്പ്, ജോളി എൽഎൽബി ത്രീ, തെലുസു കദ തുടങ്ങിയ ചിത്രങ്ങളും ഈ ആഴ്ച ഒടിടി റിലീസിനായി എത്തുന്നുണ്ട്.
ഈ സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണെന്ന് ഇതിനോടകം തന്നെ പ്രേക്ഷകർ അഭിപ്രായപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ ആഴ്ച ഒടിടിക്ക് ഒരു ആഘോഷമായിരിക്കും എന്നതിൽ സംശയമില്ല.
Story Highlights: ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ.



















