എം എ നിഷാദിന്റെ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ട്രെയിലര് പുറത്തിറങ്ങി; നവംബര് 8ന് തിയേറ്ററുകളില്

നിവ ലേഖകൻ

Oru Anweshanathinte Thudakkam trailer

എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ഷൈന് ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഈ ചിത്രം നവംബര് 8 മുതല് തിയറ്ററുകളിലെത്തും. ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുല് നാസര് നിര്മ്മിക്കുന്ന ചിത്രത്തിന്റെ ടീസര് നേരത്തെ സമൂഹ മാധ്യമങ്ങളില് വലിയ രീതിയില് ആഘോഷിക്കപ്പെട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോള് പുറത്തിറങ്ങിയ ട്രെയിലറും പ്രേക്ഷകരെ ആകര്ഷിക്കുന്നുണ്ട്. ജീവന് തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെയും ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവര്ത്തകനുമായ ജീവന് തോമസ്സിന്റെ മിസ്സിംഗുമായി ബന്ധപ്പെട്ട അന്വേഷണമാണ് ട്രെയിലറില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്.

കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയാക്കിയ ചിത്രം ഇന്വെസ്റ്റിഗേഷന് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്ട്മെന്റിലെ സേവന കാലത്തെ അനുഭവങ്ങളില് നിന്നാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീര്ഘകാലം സേവനമനുഷ്ടിച്ച കുഞ്ഞുമൊയ്തീന് ഡി ഐ ജി റാങ്കില് സര്വീസില് നിന്ന് വിരമിച്ചു.

  അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം

അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് പ്രസിഡന്റില് നിന്നും രണ്ട് തവണ സ്വര്ണ്ണ മെഡല് ലഭിച്ചിട്ടുണ്ട്. ചിത്രത്തില് വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്, ബൈജു സന്തോഷ്, സുധീഷ്, ശിവദ തുടങ്ങി നിരവധി പ്രമുഖ താരങ്ങള് അണിനിരക്കുന്നു.

Story Highlights: M A Nishad’s investigative thriller ‘Oru Anweshanathinte Thudakkam’ starring Shine Tom Chacko releases trailer, set to hit theaters on November 8

Related Posts
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

  കലാഭവൻ നവാസിന്റെ വിയോഗം; സഹോദരൻ നിയാസ് ബക്കറിന്റെ കുറിപ്പ്
Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more

അഭിനയത്തിന് പുറമെ നൃത്തത്തിലും താരം; വൈറലായി ഷൈൻ ടോം ചാക്കോയുടെ ഡാൻസ് വീഡിയോ
Shine Tom Chacko dance

ഷൈൻ ടോം ചാക്കോയുടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹൃത്ത് ബ്ലെസിയോടൊപ്പം Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

  അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more

എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും
AMMA women leadership

മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി Read more

ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
Babu Raj statement

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽ ആര് Read more

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
AMMA association election

'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും Read more

Leave a Comment