3-Second Slideshow

വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ഓപ്പറേഷൻ ശുഭയാത്ര; ടാസ്ക് ഫോഴ്സ് യോഗം ചേർന്നു

നിവ ലേഖകൻ

Operation Shubhayatra Task Force

വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകളും വീസ തട്ടിപ്പുകളും നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഓപ്പറേഷൻ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോർക്ക സെന്ററിൽ ചേർന്നു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ശ്യാംചന്ദ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി, എം. രാമകൃഷ്ണ, എൻആർഐ സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അനധികൃതവും വ്യാജവുമായ വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകൾ, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലാൻഡ്സ്, തായ്ലൻഡ്, കമ്പോഡിയ, ലാവോസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ തട്ടിപ്പുകൾ എന്നിവ ഉൾപ്പെടെ ഏഴ് വിഷയങ്ങളിലുള്ള നിലവിലുള്ള പരാതികൾ യോഗം വിലയിരുത്തി. സ്റ്റുഡന്റ്-വിസിറ്റ് വിസ തട്ടിപ്പുകളിൽ നടപടി സ്വീകരിക്കുന്നതിന് നിലവിൽ നിയമപരിമിതിയുണ്ടെന്നും ഇക്കാര്യത്തിൽ നിയമനിർമ്മാണത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.

  സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ

റിക്രൂട്ട്മെന്റ് തട്ടിപ്പു പരാതികൾ കൂടുതലുള്ള വിവിധ പോലീസ് സ്റ്റേഷൻ പരിധികൾ (ഹോട്ട് സ്പോട്ടുകൾ) കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. വീസാ തട്ടിപ്പുകൾക്കെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങൾ മാധ്യമങ്ങൾ വഴി വിപുലീകരിക്കാനും ഹോട്ട് സ്പോട്ടുകളിൽ പ്രത്യേകം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കൃത്യമായ സമയത്തും ആവശ്യമായ വിവരങ്ങളോടെയും പരാതിപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധവൽക്കരണം സംഘടിപ്പിക്കാൻ യോഗം നിർദ്ദേശിച്ചു.

Story Highlights: Operation Shubhayatra Task Force meets to address foreign job scams and visa frauds in Kerala

Related Posts
എൻ. പ്രശാന്തിന്റെ ലൈവ് സ്ട്രീം ആവശ്യം സർക്കാർ തള്ളി
N. Prashanth IAS suspension

ഉന്നത ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചെന്ന കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട എൻ. പ്രശാന്ത് Read more

ധനവകുപ്പിലെ ആശയവിനിമയം ഇനി മുഴുവനായും മലയാളത്തിൽ
Malayalam for official communication

ധനവകുപ്പിലെ എല്ലാ ആശയവിനിമയങ്ങളും ഇനി മുതൽ മലയാളത്തിലായിരിക്കണമെന്ന് സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കി. Read more

  ധനവകുപ്പിലെ ആശയവിനിമയം ഇനി മുഴുവനായും മലയാളത്തിൽ
സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 ന് തുടക്കം
Kerala Anniversary Celebrations

ഏപ്രിൽ 21 മുതൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ആരംഭിക്കും. കാസർഗോഡ് നിന്നാരംഭിക്കുന്ന Read more

സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ
Sanal Edamaruku arrest

വിസ തട്ടിപ്പ് കേസിൽ ഇന്ത്യ നൽകിയ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ Read more

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ
visa fraud

വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ഷൊർണൂരിൽ നിന്ന് പോലീസ് Read more

ജർമ്മനിയിൽ നഴ്സിങ് ജോലി: 250 ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Germany nursing jobs

ജർമ്മനിയിലെ ആശുപത്രികളിൽ 250 നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ട്രിപ്പിൾ Read more

  എൻ. പ്രശാന്തിന്റെ ലൈവ് സ്ട്രീം ആവശ്യം സർക്കാർ തള്ളി
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21 മുതൽ മെയ് 21 വരെ
Kerala Government Anniversary

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഏപ്രിൽ 21ന് തുടക്കമാകും. Read more

കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: കെ. സുരേന്ദ്രൻ
K Surendran

കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശാവർക്കരുടെ സമരം Read more

സിപിഐഎം നിലപാട് ആത്മവഞ്ചന: വി എം സുധീരൻ
V.M. Sudheeran

സിപിഐഎമ്മിന്റെ നവ ഫാസിസ്റ്റ് വ്യാഖ്യാനം ആത്മവഞ്ചനയാണെന്ന് വി.എം. സുധീരൻ. പിണറായി സർക്കാർ ജനദ്രോഹ Read more

മന്ത്രിമാരുടെ പ്രകടനത്തിൽ സിപിഐഎം അതൃപ്തി
CPIM Report

രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാരുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സി.പി.ഐ.എം. സംഘടനാ Read more

Leave a Comment