ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും എന്നാൽ തൊഴിൽ ഇല്ലാതാക്കില്ലെന്നും ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ പറയുന്നു. എഐ വഴി എത്തുന്ന മാറ്റങ്ങളിൽ പൊരുത്തപ്പെടാൻ കഴിയുമെന്നും മുൻ കാലങ്ങളിലേത് പോലെ സാങ്കേതിക വിദ്യകളോട് പൊരുത്തപ്പെട്ടത് പോലെ ഇതിലും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐ എല്ലാവരുടെയും ജീവിതത്തെ ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെടുത്തുമെന്നും ഓൾട്ട്മാൻ പറഞ്ഞു.
ചില ജോലികൾക്ക് പകരം എഐ എത്തുമ്പോൾ മനുഷ്യന് കൂടുതൽ ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിവുകൾ വർധിപ്പിക്കാനും കഴിയുമെന്ന് ഓപ്പൺ എഐ മേധാവി അഭിപ്രായപ്പെട്ടു. എഐ തൊഴിൽ രംഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രതികൂലമോ അനുകൂലമോ ആകാമെന്നും എന്നാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാവർക്കും ലഭ്യമാകണമെന്നും എഐ കഴിവുറ്റതാകുമെന്നും ഓൾട്ട്മാൻ പറഞ്ഞു.
എഐ ഉണ്ടാക്കുന്ന അപകടസാധ്യതകൾ മറികടക്കാൻ അതിന്റെ നേട്ടങ്ങൾ പരമാവധിയാക്കാൻ കഴിയണമെന്ന് സാം ഓൾട്ട്മാൻ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ അസമത്വങ്ങൾ ഒഴിവാക്കാൻ എഐയുടെ നേട്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് കഥകളായിരുന്ന നേട്ടങ്ങൾ കൈവരിക്കാൻ എഐ വഴി സാധിക്കുമെന്നും ഓപ്പൺ എഐ മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു.
Story Highlights: OpenAI CEO Sam Altman assures AI won’t eliminate jobs, but will transform the workforce and improve lives.