അമേരിക്കന് ആര്ട്ടിഫിഷല് ഇന്റലിജന്സ് കമ്പനിയായ ഓപ്പണ് എഐ, വോയിസ് മോഡ് പുറത്തിറക്കിയതിന് പിന്നാലെ അഡ്വാന്സ്ഡ് വോയിസ് മോഡെന്ന പുതിയ ഓപ്ഷന് അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ അപ്ഡേറ്റ് കേവലം പുതിയ വോയിസുകള് പുറത്തിറക്കുക മാത്രമല്ല, ചാറ്റ് ജിപിടി വോയ്സ് മോഡുകളിലും ചില കസ്റ്റമൈസേഷനുകളിലും പുതിയ ഭാവവും കൊണ്ടുവന്നിരിക്കുകയാണ്. ജീവസുറ്റ സംഭാഷണങ്ങള്ക്കായി സ്പീച്ച് പാറ്റേണുകള്, ടോണ്, പിച്ച്, ശബ്ദലക്ഷണങ്ങള് എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന രീതിയിലാണ് പുതിയ അപ്പ്ഡേഷന് രൂപകല്പന ചെയ്തിരിക്കുന്നത്.
പുതിയ വോയിസ് അഡിഷനുകളില് ആര്ബര്, മേപ്പിള്, സോള്, സ്പ്രൂസ്, വേല് എന്നീ അഞ്ച് പുതിയ വോയിസുകള് ഉള്പ്പെടുത്തിയിരിക്കുന്നു. ഇതോടെ ആകെ ഒമ്പത് വോയിസുകളാണ് ഉപയോക്താക്കള്ക്ക് ലഭ്യമാകുന്നത്. ചാറ്റ് ജിപിടിയെ കൂടുതല് സ്വാഭാവികമാക്കാന് പ്രകൃതിയില് നിന്നും പ്രചോദനമുള്ക്കൊണ്ട പേരുകളാണ് ഈ പുതിയ വോയിസുകള്ക്ക് നല്കിയിരിക്കുന്നത്. ചാറ്റ് ജിപിടിക്ക് ഭാഷാ ശൈലികള് മനസിലാക്കാന് കഴിയുമെന്നതിനാല് സംഭാഷണങ്ങള് വളരെ സ്വാഭാവികവും ലളിതവുമാകും.
ആരംഭത്തില് പ്രസ് ആന്ഡ് ടീംസ് ഉപഭോക്താക്കള്ക്കാണ് ഈ പുതിയ സേവനം ലഭിക്കുക. തുടര്ന്ന് എന്റര്പ്രൈസ് ആന്ഡ് എഡ്യുകേഷന് ഉപഭോക്താക്കള്ക്ക് അടുത്താഴ്ച മുതല് ഇതിന്റെ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. മുമ്പ് ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്സ്മോഡിന് അടയാളമായി ഉണ്ടായിരുന്നതെങ്കില്, ഇപ്പോള് അഡ്വാന്സ്ഡ് വോയ്സ് മോഡില് അത് നീല നിറത്തിലുള്ള ഗോളമായി മാറ്റിയിരിക്കുന്നു.
Story Highlights: OpenAI introduces Advanced Voice Mode with new voices and customizations for ChatGPT, enhancing natural conversations.