വൺപ്ലസ് 13 എസ് ഇന്ത്യയിൽ അവതരിച്ചു; പ്രീ ബുക്കിംഗിൽ വമ്പൻ ഓഫറുകൾ

OnePlus 13S launch India

ഒടുവിൽ ഇന്ത്യ കാത്തിരുന്ന പ്രീമിയം കോംപാക്ട് ഫോൺ വിപണിയിലെത്തി. ആകർഷകമായ നിരവധി ഫീച്ചറുകളുള്ള വൺപ്ലസ് 13 എസ് (OnePlus 13S) ഉച്ചയോടെ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും കമ്പനി നൽകുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആമസോൺ പേ വാലറ്റ് വഴി 1999 രൂപ നൽകി ഫോൺ പ്രീ ബുക്ക് ചെയ്യാവുന്നതാണ്. പിന്നീട് ഈ തുക അതേ വാലറ്റിലേക്ക് തന്നെ തിരികെ ലഭിക്കും. ജൂൺ 11 മുതൽ പ്രീബുക്ക് ചെയ്ത ഫോൺ വാങ്ങാനാകും.

ബാങ്ക് ഓഫറുകളിലൂടെ ഈ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 12 / 256 ജിബി അടിസ്ഥാന വേരിയന്റിന് 54999 രൂപയാണ് വില. എസ് ബി ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5000 രൂപ കിഴിവിൽ 49999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാനാകും. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്കും 5000 രൂപ വരെ കിഴിവ് ലഭിക്കും.

വൺപ്ലസ് 13 എസിൻ്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. സ്നാപ് ഡ്രാഗൺ 8 Elite ചിപ്സെറ്റ്, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.32 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ എന്നിവ ഇതിൽ എടുത്തുപറയേണ്ടവയാണ്. 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററിയും ഇതിനുണ്ട്.

പ്രീ ബുക്കിംഗിൽ ഉപഭോക്താക്കൾക്ക് മറ്റു പല ആനുകൂല്യങ്ങളും ലഭിക്കും. വൺപ്ലസിന്റെ നോർഡ് ബഡ്സ് 3 വയർലെസ് ഇയർഫോൺ പ്രീ ബുക്ക് ചെയ്യുന്നവർക്ക് സൗജന്യമായി ലഭിക്കും. എസ് ബി ഐ, എച്ച് ഡി എഫ് സി, ആക്സിസ്, ഐ സി സി ഐ കാർഡുകൾ ഉള്ളവർക്ക് ഒമ്പത് മാസം വരെ നോ കോസ്റ്റ് ഇഎംഐ-യും ലഭ്യമാണ്.

ഇരട്ട കാമറകളാണ് ഈ ഫോണിനുള്ളത്. സോണി LYT700 സെൻസറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെൻസറുള്ള 50MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. ആമസോൺ വഴിയോ അല്ലെങ്കിൽ വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫോൺ പ്രീ ഓർഡർ ചെയ്യാവുന്നതാണ്. ഫോൺ വാങ്ങുമ്പോൾ നോർഡ് ബഡ്സ് 3 കൂടി കാർട്ടിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Story Highlights: OnePlus 13S launched in India with attractive features and pre-booking offers, including discounts and free OnePlus Nord Buds 3.|

Related Posts
റിയൽമി പി4 സീരീസ് പുറത്തിറങ്ങി; സവിശേഷതകൾ അറിയാം
Realme P4 Series

റിയൽമി പുതിയ പി4 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. റിയൽമി പി4 5ജി, റിയൽമി Read more

ഗൂഗിൾ പിക്സൽ 10 സീരീസ് ഇന്ന് പുറത്തിറങ്ങും
Google Pixel 10

ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 10 സീരീസ് ഇന്ന് രാത്രി 10.30-ന് പുറത്തിറങ്ങും. Read more

ഹോണർ എക്സ് 7 സി 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; വില 14,999 രൂപ മുതൽ
Honor X7c 5G

ഹോണർ എക്സ് 7 സി 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ ജെൻ Read more

ഗൂഗിൾ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 20-ന് എത്തും; ഇ-സിം മാത്രം ഉണ്ടാകാൻ സാധ്യത
Google Pixel 10 series

ഗൂഗിൾ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 20-ന് പുറത്തിറങ്ങാൻ സാധ്യത. പുതിയ സീരീസിൽ Read more

ഗൂഗിൾ പിക്സൽ 10 ഓഗസ്റ്റ് 20-ന് എത്തും; സവിശേഷതകൾ അറിയാം
Google Pixel 10

ഗൂഗിൾ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 20-ന് ലോഞ്ച് ചെയ്യും. പുതിയ ടെൻസർ Read more

വൺപ്ലസ് നോർഡ് 5, സിഇ 5 മോഡലുകൾ ഉടൻ വിപണിയിൽ: അറിയേണ്ടതെല്ലാം
OnePlus Nord Series

വൺപ്ലസ് നോർഡ് സീരീസിലേക്ക് പുതിയ രണ്ട് ഫോണുകൾ എത്തുന്നു. നോർഡ് 5, നോർഡ് Read more

പുതിയ സ്മാർട്ട് ഫോണുകൾ: OnePlus 13s, Poco F7, വിവോ T4 അൾട്ര എന്നിവയുടെ വിലയും സവിശേഷതകളും
latest smartphones

പുതിയ സ്മാർട്ട് ഫോൺ മോഡലുകളുമായി വിപണിയിൽ മത്സരം കടുക്കുന്നു. OnePlus 13s, Poco Read more

ഒപ്പോ റെനോ 14 സീരീസ് ഇന്ത്യൻ വിപണിയിൽ: വിലയും സവിശേഷതകളും അറിയാം
Oppo Reno 14 series

ഒപ്പോയുടെ ഏറ്റവും പുതിയ റെനോ 14, 14 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ Read more

ഓപ്പോ K13x 5G നാളെ ഇന്ത്യയിൽ; വില 15,000-ൽ താഴെ!
Oppo K13x 5G

ഓപ്പോ K13x 5G നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു. 15,000 രൂപയിൽ താഴെ Read more

7,550 mAh ബാറ്ററിയുമായി പോക്കോ എഫ് 7 എത്തുന്നു
Poco F7 launch

പോക്കോയുടെ ഏറ്റവും പുതിയ മോഡൽ എഫ് 7 ഈ മാസം 24-ന് വിപണിയിലെത്തും. Read more