ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ

Anjana

One Nation One Election

കേന്ദ്ര സർക്കാർ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിയമ നിർമ്മാണത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുമായി സമവായത്തിന് ശ്രമിക്കുമെന്ന് അറിയിച്ചു. മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവർ പ്രതിപക്ഷവുമായി ചർച്ച നടത്തും. എന്നാൽ ബില്ല് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യത കുറവാണെന്നും, സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ തയാറാണെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്’ അംഗീകാരം നൽകി. രാം നാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് കുറയ്ക്കുമെന്നും രാജ്യത്തിന്റെ വികസനത്തിന് സഹായകമാകുമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒന്നാം ഘട്ടത്തിൽ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. എന്നാൽ ഈ നീക്കം അപ്രായോഗികമാണെന്നും നിലവിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഈ പദ്ധതി.

Story Highlights: Modi government to seek consensus with opposition parties on ‘One Nation, One Election’ bill before introduction

Leave a Comment