തൃശൂർ കോർപ്പറേഷൻ ഓണാഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്തമായ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കേരളത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിൽ സംഭവിച്ച സാഹചര്യത്തിലാണ് ആഘോഷപരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്. ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് യോഗം വ്യക്തമാക്കി.
തൃശൂർ റൗണ്ടിലാണ് വർഷംതോറും പുലിക്കളി നടക്കാറുള്ളത്. വിവിധ ഇടങ്ങളിൽ നിന്നുള്ള പതിനായിരങ്ങളാണ് പുലിക്കളി കാണാനായി എത്താറുള്ളത്.
ഈ വർഷം സെപ്റ്റംബർ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബർ 16, 17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്.
പുലിക്കളിക്കും കുമ്മാട്ടിക്കളിക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു.
Story Highlights: തൃശൂർ കോർപ്പറേഷൻ വയനാട് ദുരന്തത്തെ തുടർന്ന് പുലിക്കളി, കുമ്മാട്ടിക്കളി ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കി. Image Credit: twentyfournews