തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പന 48 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നു. 25 കോടി രൂപയുടെ ഒന്നാം സമ്മാനവും, ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും, 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനവും ഉൾപ്പെടെയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ. നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. അവസാന സമ്മാനമായി 500 രൂപയും നൽകുന്നുണ്ട്. ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 എണ്ണം ഇതിനകം പൊതുജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു.
ജില്ലാ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 865330 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം 619430 ടിക്കറ്റുകളും തൃശൂർ 572280 ടിക്കറ്റുകളും വിറ്റഴിച്ച് രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. ഇത്തരം നടപടികളിലൂടെ ലോട്ടറി വിൽപ്പനയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ വകുപ്പ് ശ്രമിക്കുന്നു.
Story Highlights: Onam Bumper lottery sales reach 48 lakh tickets with top prize of 25 crore rupees