
കുവൈത്തിലും കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്.ആഫ്രിക്കയിൽ നിന്നും കുവൈത്തിൽ എത്തിയ യാത്രക്കാരനിലാണ് ആദ്യമായി ഓമിക്രോൺ രോഗ ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ അബ്ദുള്ള അൽ സനാദ് കുനയെ അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഓമിക്രോൺ സ്ഥിരീകരിച്ച യാത്രക്കാരൻ രണ്ടു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും നിലവിൽ ക്വാറന്റൈനിൽ ആണെന്നുമാണ് വിവരം.
എന്നാൽ രാജ്യത്ത് അതിശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ആരോഗ്യമന്ത്രി ഷേയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ നിർദേശ പ്രകാരം രാജ്യത്തുടനീളം കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
Story highlight : Omicron variant confirmed in Kuwait.