ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യൻസ് ട്രോഫി നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാൻ മികച്ച തുടക്കം കുറിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ നഷ്ടമായെങ്കിലും സെദിഖുള്ളയും സിദ്രാനും ചേർന്ന് സ്കോർ ഉയർത്തി.
അർദ്ധശതകം നേടിയ സെദിഖുള്ളയും ഒമർസായിയുടെ തകർപ്പൻ ബാറ്റിംഗുമാണ് അഫ്ഗാനിസ്ഥാനെ മികച്ച നിലയിലെത്തിച്ചത്. 63 പന്തിൽ ഒരു ഫോറും അഞ്ച് സിക്സും സഹിതം 67 റൺസാണ് ഒമർസായി നേടിയത്. അവസാന ഓവറുകളിൽ ഒമർസായിയുടെ തകർപ്പൻ ബാറ്റിംഗാണ് അഫ്ഗാൻ സ്കോർ 270 കടത്തിയത്.
ഓസ്ട്രേലിയയ്ക്കായി ബെൻ ഡ്വാർഷ്യൂസ് മൂന്ന് വിക്കറ്റും സ്പെൻസർ ജോൺസൺ, ആദം സാംപ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. ഗ്ലെൻ മാക്സ്വെൽ, നഥാൻ എലിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്റെ മികവിൽ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു.
മാത്യു ഷോർട്ടിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. അസമത്തുള്ള ഒമർസായിയാണ് വിക്കറ്റ് സ്വന്തമാക്കിയത്. അവസാന വിവരം ലഭിക്കുമ്പോൾ മഴ കാരണം കളി നിർത്തിവെച്ചിരിക്കുകയാണ്. മത്സരത്തിന്റെ തുടർ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
Story Highlights: Omarzai’s late blitz helps Afghanistan post a competitive total against Australia in a crucial Champions Trophy clash.