ഒമാന്റെ 54-ാം ദേശീയ ദിനം: ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായ ആഘോഷം

നിവ ലേഖകൻ

Oman National Day Dubai

ഒമാന്റെ 54-ാം ദേശീയ ദിനാഘോഷം ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായി നടന്നു. ദുബായ് അതിർത്തി-തുറമുഖ സുരക്ഷാ കൗൺസിലും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്. യാത്രക്കാരുടെ ചെക്കിംഗ് പോയിന്റ് പരിസരത്ത് നടന്ന പരിപാടിയിൽ, ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഒമാൻ പോലീസിലെ ഉന്നത മേധാവിയും നോർത്ത് അൽബാത്തിന പോലീസിന്റെ കമാൻഡർ ബ്രിഗേഡിയർ അബ്ദുള്ള അൽ ഫാർസി, ദുബായ് കസ്റ്റംസിന്റെ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസ്നാദ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എയർപോർട്ടിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. സ്വദേശികളായ യാത്രക്കാർക്ക് പ്രത്യേക സ്വീകരണവും സമ്മാനങ്ങളും ഇന്റർനെറ്റ് ഡാറ്റ അടങ്ങിയ മൊബൈൽ സിമ്മുകളും നൽകി. എയർപോർട്ടിലും ഹത്ത അതിർത്തിയിലും യാത്രക്കാരുടെ പാസ്പോട്ടുകളിൽ യുഎഇ-ഒമാൻ സൗഹൃദം അടയാളപ്പെടുത്തിയ സ്റ്റാമ്പുകളും പതിപ്പിച്ചു. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൗദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്.

  ജാഫിലിയ ജി.ഡി.ആർ.എഫ്.എ സെന്റർ ഈദ് കഴിഞ്ഞ് താൽക്കാലികമായി അടച്ചിടും

ഹത്ത അതിർത്തിയിൽ നടന്ന ചടങ്ങുകൾ ഒമാന്റെയും യുഎഇയുടെയും ചരിത്രപരമായ ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ അടയാളപ്പെടുത്തുന്ന വേദിയായി മാറി. ഇരു രാജ്യങ്ങളിലെയും നാടൻ കലാരൂപങ്ങളും മറ്റു പരിപാടികളും ഇതിനോടൊപ്പം നടന്നു. യുഎഇയുടെയും ഒമാന്റെയും ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങൾ കൊണ്ടും ഹത്ത പാതയോരങ്ങൾ പ്രത്യേകം അലങ്കരിച്ചിരുന്നു. ഈ ആഘോഷങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തിന്റെ ഉദാത്ത മാതൃകയായി മാറി.

Story Highlights: Oman’s 54th National Day celebrated at Dubai-Hatta border with colorful events, strengthening UAE-Oman ties.

Related Posts
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ
Eid al-Fitr

സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാനിൽ Read more

ജാഫിലിയ ജി.ഡി.ആർ.എഫ്.എ സെന്റർ ഈദ് കഴിഞ്ഞ് താൽക്കാലികമായി അടച്ചിടും
GDRFA

ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം ജാഫിലിയയിലെ ജി.ഡി.ആർ.എഫ്.എ കസ്റ്റമർ ഹാപ്പിനെസ് സെന്റർ Read more

ദുബായിൽ മരണപ്പെടുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ
Repatriation Insurance

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇൻഷുറൻസ് Read more

സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Salalah accident

സലാലയിൽ നടന്ന വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശി ജിതിൻ മാവില മരിച്ചു. സാദ ഓവർ Read more

ദുബായ് തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; 147.4 കിലോ പിടിച്ചെടുത്തു
Dubai drug bust

ദുബായ് തുറമുഖത്ത് കസ്റ്റംസ് വൻ ലഹരിമരുന്ന് വേട്ട നടത്തി. 147.4 കിലോഗ്രാം മയക്കുമരുന്നുകളും Read more

ദുബായിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് ബർഷ ഹൈറ്റ്സ്, ഊദ്മേത്തയിലേക്കും
Dubai Bus On Demand

ദുബായിലെ ബർഷ ഹൈറ്റ്സ്, ഊദ്മേത്ത എന്നിവിടങ്ങളിലേക്ക് ബസ് ഓൺ ഡിമാൻഡ് സർവീസ് വ്യാപിപ്പിക്കുന്നു. Read more

റമദാനിൽ ഭിക്ഷാടനം; ദുബായിൽ 127 പേർ പിടിയിൽ
beggars

ദുബായിൽ റമദാൻ മാസത്തിലെ ആദ്യ പകുതിയിൽ 127 യാചകരെ പിടികൂടി. 50,000 ദിർഹവും Read more

റമദാനിൽ യാചകർക്കെതിരെ ദുബായ് പൊലീസിന്റെ കർശന നടപടി; 33 പേർ അറസ്റ്റിൽ
Ramadan Beggars

റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 33 യാചകരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. Read more

Leave a Comment