Headlines

Accidents, World

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ അപകടത്തില്‍ 9 പേരെ രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ അപകടത്തില്‍ 9 പേരെ രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 13 ഇന്ത്യക്കാരില്‍ 8 പേരെയും ഒരു ശ്രീലങ്കന്‍ പൗരനെയും ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. ഇന്ത്യന്‍ യുദ്ധക്കപ്പലുമായെത്തിയാണ് നാവികസേന രക്ഷാദൗത്യത്തിലേര്‍പ്പെട്ടത്. ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി തിങ്കളാഴ്ചയാണ് എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പല്‍ മറിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒമാന്‍ മാരിടൈം സുരക്ഷാസെന്റര്‍ അറിയിച്ചു. എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പലിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ ഒമാന്‍ അധികൃതരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണെന്നും ഇന്ത്യന്‍ നേവി വ്യക്തമാക്കി.

കപ്പിലെ ഒരു ജീവനക്കാരന്‍ മരിച്ചതായി സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഏതുരാജ്യക്കാരനാണെന്ന് വ്യക്തമല്ല. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ നാവികസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒമ്പത് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിനായി ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
അവധിക്കാലത്ത് കുടുംബവീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു
ലെബനനിലെ പേജർ സ്ഫോടനം: നിർമാണത്തിൽ പങ്കില്ലെന്ന് തായ്‌വാൻ കമ്പനി
കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് 7 വയസുകാരിക്ക് ഷോക്കേറ്റു; അന്വേഷണം ആരംഭിച്ചു

Related posts