വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സംഭവിച്ച ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിക്കുന്നതിനും ദുരിതബാധിതരുടെയും മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതിനുമായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു അനുശോചനയോഗം സംഘടിപ്പിച്ചു. ദമ്മാം ബദർ അൽ റാബി ഹാളിൽ നടന്ന ഈ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഗഫൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ഓഐസിസി ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് സി. അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു.
സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ വിധത്തിലും സഹായമെത്തിക്കാൻ യോഗം തീരുമാനിച്ചു. ജില്ലയിൽ നിന്നും നാട്ടിലുള്ള പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനെ യോഗം അനുമോദിച്ചു. ദുരന്തഭൂമിയിൽ സഹായഹസ്തമൊരുക്കുന്ന കർമ്മ ഭടന്മാർക്ക് കത്തിച്ച മെഴുകുതിരിയുമായി പ്രവർത്തകർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
യോഗത്തിൽ ഓഐസിസി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല, ഗ്ലോബൽ കമ്മിറ്റി മെമ്പർ ഹനീഫ റാവുത്തർ, നാഷണൽ കമ്മിറ്റി മെംബർ ചന്ദ്രമോഹൻ, റീജണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. റീജണൽ വൈസ് പ്രസിഡന്റ്മാരായ കരീം പരുത്തിക്കുന്നൻ, ഷിജില ഹമീദ്, വിൽസൺ തടത്തിൽ, ജനറൽ സെക്രട്ടറി അൻവർ വണ്ടൂർ എന്നിവരും സന്നിഹിതരായിരുന്നു. ജില്ലാ സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുള്ള തൊടിക നന്ദിയും പറഞ്ഞു.
Story Highlights: OICC Malappuram District Committee organized condolence meeting for Wayanad landslide victims
Image Credit: twentyfournews