ശിവജി പ്രതിമ തകര്‍ന്നത് തുരുമ്പെടുത്ത സ്റ്റീല്‍ മൂലം: വിശദീകരണവുമായി മന്ത്രി

Anjana

Shivaji statue collapse Maharashtra

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ സ്ഥാപിച്ച ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തി മന്ത്രി രവീന്ദ്ര ചവാന്‍. പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ തുരുമ്പെടുത്തിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് നേവി ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിലാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ പ്രതികരിച്ചു. കഴിഞ്ഞ സെപ്തംബര്‍ 8നാണ് പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്. ഇന്ത്യന്‍ നേവിയ്ക്കായിരുന്നു നിര്‍മാണ ചുമതല. നാവിക സേനാ ദിനമായ ഡിസംബര്‍ നാലിന് രാജ്‌കോട്ട് ഫോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ കരാറുകാരന്‍ ജയ്ദീപ് ആപ്‌തെയ്ക്കും സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനും എതിരെ പൊലീസ് കേസെടുത്തു. നാവികസേനയും അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അഴിമതിയുടെ കാര്യത്തില്‍ മറാഠാ രാജാവ് ശിവാജിയെപ്പോലും ബിജെപി സര്‍ക്കാര്‍ വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു.

Story Highlights: Chhatrapati Shivaji statue in Maharashtra collapses due to rusted steel, sparking controversy and investigation

Leave a Comment