പ്രശാന്ത് നീൽ-എൻടിആർ ചിത്രം വൈകുന്നു; സലാർ 2 ആദ്യം

നിവ ലേഖകൻ

NTR31 delay

ടോളിവുഡിലെ പുതിയ റിപ്പോർട്ടുകൾ ആരാധകർക്ക് ആവേശവും നിരാശയും ഒരുമിച്ച് നൽകുന്നു. താര സംവിധായകൻ പ്രശാന്ത് നീലും സൂപ്പർ താരം ജൂനിയർ എൻ ടി ആറും ഒന്നിക്കുന്ന #NTR31 എന്ന പ്രോജക്ടിന്റെ ഷൂട്ടിംഗ് വൈകിയേക്കുമെന്നാണ് പുതിയ വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടുത്ത വർഷം ഫെബ്രുവരിയോടെ മാത്രമേ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സലാർ 2 ന്റെ ഷൂട്ടിംഗ് ആരംഭിക്കാനായാണ് പ്രശാന്ത് നീൽ, എൻ ടി ആർ പ്രൊജക്റ്റ് മാറ്റി വച്ചതെന്നാണ് വാർത്ത.

പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസും മലയാളി താരം പൃഥ്വിരാജും ഒന്നിച്ച സലാറിന്റെ ആദ്യ ഭാഗം കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ കോടികൾ വാരിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആവും ആദ്യം ആരംഭിക്കുക.

  എമ്പുരാന് വിജയാശംസകളുമായി മമ്മൂട്ടി

എൻ ടി ആറുമൊത്തുള്ള ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് പ്രഭാസുമായി 40 ദിവസത്തെ ഷെഡ്യൂൾ ആണ് പ്രശാന്ത് നീൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് പൂർത്തീകരിച്ച ശേഷമാകും #NTR31 ആരംഭിക്കുക.

2026 ജനുവരി 9 ആയിരുന്നു മുമ്പ് #NTR31 റിലീസ് ഡേറ്റായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മാറ്റം വരുമെന്ന് ഉറപ്പായതോടെ പുതിയ ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

  മമ്മൂട്ടി എമ്പുരാനിൽ ഉണ്ടാകുമോ? മല്ലിക സുകുമാരൻ സൂചന നൽകി

Story Highlights: NTR31 shooting delayed, Prashanth Neel to start Salaar 2 first

Related Posts
പ്രഭാസിന് സോഷ്യൽ മീഡിയ ഇല്ലെന്ന് പൃഥ്വിരാജ്
Prabhas

പൃഥ്വിരാജ് നൽകിയ അഭിമുഖത്തിൽ സൂപ്പർസ്റ്റാർ പ്രഭാസിന് സോഷ്യൽ മീഡിയ അക്കൗണ്ടുകളില്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള Read more

പ്രഭാസിന്റെ പിറന്നാൾ: പ്രതീക്ഷിച്ച അപ്ഡേറ്റുകൾ ഇല്ലാതെ ആരാധകർ നിരാശരായി
Prabhas birthday movie updates

പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ പ്രതീക്ഷിച്ച സിനിമാ അപ്ഡേറ്റുകൾ ഉണ്ടായില്ല. 'ദി രാജാ Read more

  ‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി
നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹനിശ്ചയം നടത്തി
Naga Chaitanya Sobhita Dhulipala Engagement

തെലുങ്കുനടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹനിശ്ചയം നടത്തി. ഇരുവരുടെയും വിവാഹനിശ്ചയം ഹൈദരാബാദിൽ Read more

Leave a Comment