കേന്ദ്ര ആണവോർജ്ജ കോർപ്പറേഷൻ കർണാടകയിലെ കൈഗ പ്ലാന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 1 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സയന്റിഫിക് അസിസ്റ്റന്റ്-ബി തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഷയങ്ങളിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയുള്ള 45 പേരെയാണ് നിയമിക്കുക.
\n\nസ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് 82 ഒഴിവുകളുണ്ട്. ഫിസിക്സ്/കെമിസ്ട്രി അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും 60 ശതമാനം മാർക്കുമാണ് യോഗ്യത. സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ തസ്തികയിലേക്ക് 226 ഒഴിവുകളുണ്ട്. ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, ടർണർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/മെക്കാനിക്കൽ) തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ.
\n\nഎസ്എസ്എൽസി/തത്തുല്യം (ശാസ്ത്ര വിഷയങ്ങൾക്കും ഗണിതത്തിനും 50 ശതമാനം മാർക്ക്) + ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. ഒരു വർഷത്തെ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളപക്ഷം അപേക്ഷിക്കാം. സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ-ഓപ്പറേറ്റർ തസ്തികയിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്ക് അപേക്ഷിക്കാം.
\n\nഅസിസ്റ്റന്റ് ഗ്രേഡ്-1, നഴ്സ്- ഗ്രേഡ് എ-1, ടെക്നീഷ്യൻ (എക്സ്റേ ടെക്നീഷ്യൻ)-1 തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രായപരിധി 18-24 വയസ്സ്. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം അടക്കം വിശദ വിവരങ്ങൾ www.npcilcareers.co.in ൽ ലഭിക്കും. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിലവ ഉണ്ട്.
\n\nകൈഗയിലെ ആണവോർജ്ജ പ്ലാന്റിലാണ് നിയമനം. ഏപ്രിൽ 1 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
Story Highlights: Nuclear Power Corporation of India is hiring for various positions at Kaiga plant.