നോട്ടിങ്ങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. പ്രീമിയർ ലീഗ് പോയിൻ്റ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ തോൽവി തിരിച്ചടിയായി. മത്സരത്തിൻ്റെ അഞ്ചാം മിനിറ്റിൽ തന്നെ എലാംഗ നേടിയ ഗോളാണ് നോട്ടിങ്ങ്ഹാമിന് വിജയം സമ്മാനിച്ചത്.
കൌണ്ടർ അറ്റാക്കിലൂടെയാണ് എലാംഗ ഫോറസ്റ്റിനായി ഗോൾ നേടിയത്. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫോറസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്നിലാക്കി മുന്നേറുകയായിരുന്നു. തിരിച്ചടിക്കാൻ യുണൈറ്റഡ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ലീഡ് ഉയർത്താൻ നോട്ടിങ്ങ്ഹാം ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഈ വിജയത്തോടെ നോട്ടിങ്ങ്ഹാം പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലീഗ് ഡബിൾ നേടിയ അവർക്ക് നിലവിൽ 57 പോയിൻ്റാണുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് 37 പോയിൻ്റുമായി പതിമൂന്നാം സ്ഥാനത്താണ്. ഈ തോൽവി യുണൈറ്റഡിന് വലിയ തിരിച്ചടിയാണ്. ലീഗിലെ മുന്നേറ്റത്തിന് ഈ തോൽവി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: Nottingham Forest defeated Manchester United 1-0 in the English Premier League.