നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പ്രോഗ്രാം: ജർമ്മനിയിൽ നഴ്സിങ് പഠനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

നിവ ലേഖകൻ

NORKA Roots Triple Win Program

നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 6 വരെ നീട്ടി. പ്ലസ്ടുവിനു ശേഷം ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന ഈ പദ്ധതിയിലേക്ക് നേരത്തേ ഒക്ടോബർ 31 വരെയായിരുന്നു അപേക്ഷ നൽകാനുള്ള സമയപരിധി. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കും, ജർമ്മൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 ലെവൽ യോഗ്യതയുമുള്ള 18 നും 27 നും ഇടയിൽ പ്രായമുള്ള കേരളീയരായ വിദ്യാർഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആരോഗ്യ മേഖലയിലെ മുൻപരിചയം അധികയോഗ്യതയായി പരിഗണിക്കും. കഴിഞ്ഞ ആറുമാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിർദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുള്ളവരുമാകണം അപേക്ഷകർ. താൽപര്യമുള്ളവർക്ക് www.

norkaroots. org, www. nifl.

norkaroots. org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് വിശദമായ സി. വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ നൽകാം.

  ദുരന്ത നിവാരണ ക്വിസ് മത്സരവുമായി ILDM

2025 മാർച്ചിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Story Highlights: NORKA Roots extends application deadline for Triple Win Trainee Program in Germany offering nursing education and job opportunities.

Related Posts
പ്രവാസി കേരളീയർക്കുള്ള ‘നോർക്ക കെയർ’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Norka Care Insurance Scheme

പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന 'നോർക്ക കെയർ' ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി Read more

നേപ്പാളിൽ കുടുങ്ങിയ മലയാളി സംഘം ഇന്ന് മടങ്ങിയെത്തും; എറണാകുളം നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് സംഘത്തിലുള്ളത്
Stranded Malayali Group

നേപ്പാളിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെ കുടുങ്ങിയ എറണാകുളം മുളന്തുരുത്തി നിർമ്മല കോളേജിലെ Read more

  ഡിസൈനിങ് പഠിക്കാൻ അവസരം; NID-യിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ജർമ്മനി സെമിയിൽ; ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്തു
UEFA Women's Euro Cup

യുവേഫ വനിതാ യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ജർമ്മനി Read more

കെനിയയിലെ അപകടം: മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട് മുഖ്യമന്ത്രി
Kenya bus accident

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വിദേശകാര്യ മന്ത്രിക്ക് Read more

ജമ്മു കശ്മീർ: മലയാളി വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഇടപെട്ട് കെ.സി. വേണുഗോപാൽ; കേന്ദ്രത്തിന് കത്തയച്ച് എംപിമാർ
Kerala students safety

ജമ്മു കശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രീയ ഇടപെടൽ. കെ.സി. Read more

ജർമ്മനിയിൽ നഴ്സിങ് ജോലി: 250 ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Germany nursing jobs

ജർമ്മനിയിലെ ആശുപത്രികളിൽ 250 നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ട്രിപ്പിൾ Read more

  കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ ജോബ് ഡ്രൈവ്
മന്ത്രിയുടെ വീട്ടിലേക്ക് ക്ഷണം; കുട്ടികളുടെ സ്വപ്നം സഫലം
V Sivankutty

മുള്ളറംകോട് ഗവൺമെന്റ് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ മന്ത്രി വി. ശിവൻകുട്ടിയുടെ Read more

ജർമ്മനിയിൽ മെർസിന്റെ നേതൃത്വത്തിൽ പുതിയ ഭരണയുഗം
German Election

ജർമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റ് നേതാവ് ഫ്രെഡറിക് മെർസിന്റെ നേതൃത്വത്തിലുള്ള സഖ്യം Read more

ജർമ്മനിയിൽ ഇലക്ട്രീഷ്യൻ ഒഴിവുകൾ; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
NORKA Roots Germany Jobs

ജർമ്മനിയിൽ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. Read more

ഫോക്സ്വാഗണിന്റെ പുതിയ ഇലക്ട്രിക് വാഹനം: 2027-ൽ വിപണിയിൽ
Volkswagen Electric Vehicle

2027-ൽ ലോക വിപണിയിലെത്തുന്ന ഫോക്സ്വാഗണിന്റെ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സ്കേലബിൾ Read more

Leave a Comment