സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരെ തേടി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്

നിവ ലേഖകൻ

Norka Roots Recruitment Saudi Arabia Nurses

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരെ (വനിതകൾ) റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം, ജനറൽ നഴ്സിംഗ്, ഐസിയു, മെറ്റേണിറ്റി ജനറൽ, NICU, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ജനറൽ, PICU, കാത്ത്ലാബ് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ നിലവിലുള്ളത്. നഴ്സിംഗിൽ ബി. എസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി അല്ലെങ്കിൽ പോസ്റ്റ് ബി. എസ്. സി വിദ്യാഭ്യാസ യോഗ്യതയും, സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിശദമായ CV, വിദ്യാഭ്യാസ രേഖകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.

norkaroots. org, www. nifl. norkaroots.

org എന്നീ വെബ്സൈറ്റുകൾ വഴി 2024 നവംബർ 5 നകം അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും ആവശ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുൻപ് സർട്ടിഫിക്കറ്റുകൾ ഡാറ്റാ ഫ്ലോ വെരിഫിക്കേഷൻ ചെയ്യുകയോ അല്ലെങ്കിൽ ഇതിനായി നൽകുമ്പോൾ ലഭ്യമായ രസീതോ ഹാജരാക്കണം. അഭിമുഖം നവംബർ 13 മുതൽ 15 വരെ എറണാകുളത്ത് (കൊച്ചി) നടക്കും.

  ഇലക്ട്രോണിക്സ് മേഖലയ്ക്ക് കരുത്തേകാൻ 22919 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം

അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ (1800-425-3939 ഇന്ത്യയിൽ നിന്നും, +91 8802012345 വിദേശത്ത് നിന്നും മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Story Highlights: Norka Roots organizes recruitment for staff nurse vacancies in Saudi Arabia’s Ministry of Health

Related Posts
അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീളുന്നു; കേസ് പത്താം തവണയും മാറ്റിവെച്ചു
Abdul Rahim

റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ക്രിമിനൽ കോടതി കേസ് Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും
Abdul Raheem

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചന ഹർജി നാളെ വീണ്ടും Read more

  യുപിഐ ഉപയോക്താക്കൾക്ക് സുപ്രധാന മാർഗനിർദേശങ്ങൾ പുറത്തിറക്കി എൻപിസിഐ
റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ; സെലൻസ്കി സൗദിയിലെത്തി
Russia-Ukraine peace talks

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വേണ്ടി കേന്ദ്രസഹായം തേടി നിയമസഹായ സമിതി
Abdul Rahim

പതിനെട്ട് വർഷത്തിലേറെയായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി Read more

അബ്ദുൾ റഹിമിന് മോചനം വൈകും; വിധി പ്രഖ്യാപനം വീണ്ടും മാറ്റി
Abdul Rahim

സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. Read more

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നിർണായക ചർച്ച
Russia-Ukraine War

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കയും റഷ്യയും നിർണായക ചർച്ച നടത്തി. Read more

മദീനയിൽ ലുലുവിന്റെ പുതിയ എക്സ്പ്രസ് സ്റ്റോർ
Lulu Group

മദീനയിൽ ലുലു ഗ്രൂപ്പ് പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു. ഹജ്ജ്-ഉംറ തീർത്ഥാടകർക്കും പ്രദേശവാസികൾക്കും Read more

  വിദേശ വാഹനങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തി ട്രംപ്
സൗദി ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനം വീണ്ടും നീളുന്നു
Saudi Prison Release

എട്ടാം തവണയാണ് കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി മാറ്റിവെച്ചത്. Read more

സൗദി ജയിൽ: മോചന ഹർജിയിൽ വീണ്ടും വിധിമാറ്റിവയ്ക്കൽ; അബ്ദുറഹീമിന്റെ കുടുംബം ആശങ്കയിൽ
Saudi Jail

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. ഏഴാം Read more

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ കേസ് ഫെബ്രുവരി 13ന് പരിഗണന
Abdul Raheem

കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്റെ സൗദി ജയിൽവാസം അവസാനിപ്പിക്കുന്നതിനുള്ള കേസ് ഫെബ്രുവരി 13ന് Read more

Leave a Comment