യുകെയിലേക്ക് നഴ്സുമാരെ തേടി നോര്ക്ക റൂട്ട്സ്; അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

NORKA Roots nursing recruitment UK

യുണൈറ്റഡ് കിംഗ്ഡത്തിലെ (യുകെ) വെയില്സിലേക്ക് നോര്ക്ക റൂട്ട്സ് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നു. നഴ്സിംഗില് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന് തൊട്ടുമുമ്പുള്ള ഒരു വര്ഷത്തില് കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ഐഇഎല്ടിഎസ് അല്ലെങ്കില് ഒഇടി സ്കോറും നഴ്സിംഗ് ആന്ഡ് മിഡ്വൈഫറി കൗണ്സില് (എന്എംസി) രജിസ്ട്രേഷനും ആവശ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

www. norkaroots. org, www. nifl.

norkaroots. org എന്നീ വെബ്സൈറ്റുകളില് നിന്ന് വിശദമായ സിവിയും സ്കോര് കാര്ഡും സഹിതം ഒക്ടോബര് 25-ന് അകം അപേക്ഷിക്കണം. റിക്രൂട്ട്മെന്റ് 2024 നവംബര് 12 മുതല് 14 വരെ എറണാകുളത്ത് നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് എന്എംസി രജിസ്ട്രേഷന് മുമ്പ് 26,928 പൗണ്ടും, രജിസ്ട്രേഷന് ശേഷം ബാന്ഡ് 5 ശമ്പള പരിധിയും (30,420 – £37,030) ലഭിക്കും.

കൂടാതെ 5,239 പൗണ്ട് മൂല്യമുള്ള 5 വര്ഷം വരെയുള്ള സ്പോണ്സര്ഷിപ്പിനും അര്ഹതയുണ്ടാകും. ഐഇഎല്ടിഎസ്/ഒഇടി, സിബിടി, എന്എംസി അപേക്ഷ ഫീസ്, വിസ, വിമാന ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിനും അര്ഹതയുണ്ട്. യുകെയില് വിമാനത്താവളത്തില് നിന്നും താമസസ്ഥലത്തേക്കുള്ള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒഎസ്സിഇ പരീക്ഷയുടെ ചെലവ് എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള് സര്വീസ്) എന്നിവയില് ബന്ധപ്പെടാവുന്നതാണ്.

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി

മുന്പ് നോര്ക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നല്കിയവരും ഈ റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷിക്കേണ്ടതാണ്.

Story Highlights: NORKA Roots organizes nursing recruitment for Wales, UK with attractive salary and benefits

Related Posts
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്
India-UK trade deal

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് യാത്രയാവുകയാണ്. സന്ദർശന വേളയിൽ ഇന്ത്യ-യുകെ Read more

കെനിയയിലെ അപകടം: മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട് മുഖ്യമന്ത്രി
Kenya bus accident

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വിദേശകാര്യ മന്ത്രിക്ക് Read more

  ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്
യൂറോപ്യൻ യൂണിയനിൽ കേരളത്തിലെ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: നോർക്കയും ജർമ്മൻ ഏജൻസിയും കൈകോർക്കുന്നു
NORKA EU job opportunities

കേരളത്തിലെ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നോർക്ക റൂട്ട്സും ജർമ്മൻ Read more

യു.കെയിൽ മാനസികാരോഗ്യ നഴ്സുമാർക്ക് അവസരം; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു
NORKA Roots UK nurse recruitment

യുണൈറ്റഡ് കിംഗ്ഡത്തിൽ മാനസികാരോഗ്യ മേഖലയിൽ നഴ്സുമാർക്ക് ജോലി അവസരം. നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് Read more

യൂറോപ്യൻ യൂണിയനിൽ കേരളത്തിലെ പ്രൊഫഷണലുകൾക്ക് തൊഴിലവസരം; നോർക്കയും ജർമ്മൻ ഏജൻസിയും കൈകോർക്കുന്നു
Kerala professionals EU job opportunities

കേരളത്തിലെ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നോർക്ക റൂട്ട്സും ജർമ്മൻ Read more

സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അവസരം; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിച്ചു
NORKA Roots Saudi Arabia doctor recruitment

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരെ തേടുന്നു. നോർക്ക റൂട്ട്സ് വഴി Read more

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
നോർക്ക റൂട്ട്സിന്റെ നെയിം പദ്ധതി: തിരിച്ചെത്തിയ പ്രവാസികൾക്ക് തൊഴിലവസരം
Norka Roots NAME Scheme

നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നെയിം പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ Read more

യുവതി കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജനായ ഭർത്താവിനെ തേടി ബ്രിട്ടീഷ് പൊലീസ്
UK murder case Indian-origin husband

ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിൽ 24 കാരിയായ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ട കേസിൽ ഭർത്താവ് പങ്കജ് Read more

നോർക്ക ട്രിപ്പിൾ വിൻ പദ്ധതി: 528 കേരള നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി
NORKA Triple Win project

നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ 528 കേരളീയ നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി Read more

നോർക്ക റൂട്ട്സ് ജനറൽ മാനേജറായി രശ്മി ടി ചുമതലയേറ്റു
NORKA Roots General Manager

നോർക്ക റൂട്ട്സിന്റെ പുതിയ ജനറൽ മാനേജറായി രശ്മി ടി ചുമതലയേറ്റു. വിനോദസഞ്ചാര വകുപ്പിൽ Read more

Leave a Comment