Headlines

Business News

ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു

ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരങ്ങൾ നൽകുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ട്രിപ്പിൾ വിൻ എന്ന പേരിലുള്ള ഈ പദ്ധതി നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്നതാണ്. കഴിഞ്ഞ 6 മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഴ്സിംഗിൽ Bsc/Post Bsc വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ GNM യോഗ്യതയ്ക്ക് ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്. വയോജന പരിചരണം, പാലിയേറ്റീവ് കെയർ, ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും മുൻഗണന ലഭിക്കും. പ്രായപരിധി 38 വയസ്സാണ്. താൽപര്യമുളളവർ [email protected] എന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 ഒക്ടോബർ 10 ന് അകം അപേക്ഷ നൽകണം.

നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ കുറഞ്ഞത് 2300 യൂറോയും രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 പരീക്ഷയിൽ വിജയിക്കുന്നവർക്കും ഇതിനോടകം B1 യോഗ്യതയുളളവർക്കും 250 യൂറോ ബോണസിനും അർഹതയുണ്ടാകും. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് രജിസ്ട്രേഷൻ, വീസ ഉൾപ്പെടെയുളള യാത്രാരേഖകൾ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Story Highlights: NORKA Roots offers nursing opportunities in German care homes through Triple Win recruitment scheme

More Headlines

തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
കേരളത്തിലെ സ്വർണ്ണ-വെള്ളി വിലകളിൽ നേരിയ ഇടിവ്
സാമ്പത്തിക പ്രതിസന്ധി: സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി, ബിൽ പരിധി 5 ലക്ഷമായി കുറച്ചു
വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 120 രൂപ കുറഞ്ഞു

Related posts

Leave a Reply

Required fields are marked *