അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

Norka Roots nursing recruitment Abu Dhabi

യു. എ. ഇ അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി 10 മെയില് നഴ്സ് ഒഴിവുകളും ഹോംകെയറിനായി 2 വനിതാ നഴ്സ് ഒഴിവുകളുമാണുള്ളത്. അപേക്ഷകർക്ക് നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉണ്ടായിരിക്കണം. കൂടാതെ HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബു ദാബി (DOH) പരീക്ഷ വിജയിച്ചവരും 35 വയസ്സിൽ താഴെയുള്ളവരുമായിരിക്കണം.

പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ 1-2 വർഷത്തെ അനുഭവപരിചയം ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്ട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില് അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും അനുസരിച്ച് 4,500-5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം rmt3. norka@kerala.

gov. in എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 9 നകം അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Norka Roots recruits nurses for Abu Dhabi, offering 12 vacancies with competitive salaries and benefits

Related Posts
യുഎഇയിൽ സ്വദേശിവൽക്കരണം കടുപ്പിച്ചു; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
Emiratisation policy

യുഎഇയിൽ സ്വദേശിവൽക്കരണ നിയമങ്ങൾ കൂടുതൽ കർശനമാക്കി. ഈ വർഷം ഡിസംബർ 31-നകം 2% Read more

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ എ.ആർ. റഹ്മാന്റെ സംഗീത വിരുന്ന്; ‘ജമാൽ’ ആസ്വാദക ഹൃദയം കവർന്നു
A.R. Rahman Jamal UAE

യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിന് മുന്നോടിയായി എ.ആർ. റഹ്മാൻ ഷെയ്ഖ് സായിദ് Read more

യുഎഇ-ഇന്ത്യ സാമ്പത്തിക സഹകരണം; അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറം മുംബൈയിൽ
UAE-India cooperation

യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഫോറം Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

അബുദാബിയിൽ കൈരളി ടിവി രജത ജൂബിലി ആഘോഷം; മുഖ്യമന്ത്രിയും താരങ്ങളും പങ്കെടുത്തു
Kairali TV Jubilee

അബുദാബി ഇത്തിഹാദ് അരീനയിൽ കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. Read more

ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala UAE relations

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ Read more

കൈരളി ടിവി ഇരുപത്തിയഞ്ചാം വാർഷികം; അബുദാബിയിൽ ആഘോഷം നവംബർ 8 ന്
Kairali TV Anniversary

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ചാനലായ കൈരളി ടിവിയുടെ 25-ാം വാർഷികം അബുദാബിയിൽ ആഘോഷിക്കുന്നു. Read more

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ നിയമനം
Nursing Officer Recruitment

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ Read more

Leave a Comment