വയനാട് ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായമില്ല

Anjana

Wayanad landslide central aid

പ്രധാനമന്ത്രി വയനാട്ടിലെ ദുരന്ത മേഖല സന്ദർശിച്ച് 15 ദിവസം കഴിഞ്ഞിട്ടും കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദുരന്തം സംഭവിച്ച് പന്ത്രണ്ടാം ദിവസമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് വയനാട്ടിലെത്തി ആഘാതം മനസ്സിലാക്കിയത്. അന്നുതന്നെ അടിയന്തര സഹായം പ്രഖ്യാപിക്കുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ കേരളം വിശദമായ മെമ്മോറാണ്ഡം സമർപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

കേരളം മെമ്മോറാണ്ടം സമർപ്പിച്ചു കഴിഞ്ഞാൽ വൈകാതെ സഹായം ലഭ്യമാകുമെന്നായിരുന്നു പ്രതീക്ഷ. രണ്ടു ഭാഗങ്ങളിലായി മെമ്മോറാണ്ടം സമർപ്പിക്കാനാണ് കേരളം തീരുമാനിച്ചത്. 1800 കോടിയുടെ നഷ്ടമുണ്ടായെന്നും 900 കോടി ആദ്യഘട്ടത്തിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 18ന് ആദ്യഘട്ട നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൽക്കാലിക പുനരധിവാസം പൂർത്തിയായെങ്കിലും പരാതികൾ ഉയർന്നിട്ടുണ്ട്. ഇനി എത്രയും വേഗം ടൗൺഷിപ്പ്, തകർന്ന പ്രദേശങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയ വലിയ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. നാശനഷ്ടങ്ങളുടെ സമഗ്രമായ കണക്കും പുനരധിവാസത്തിന് ആവശ്യമായ തുകയും ചേർത്ത് കേരളത്തിന് ഒറ്റ മെമ്മോറാണ്ടം സമർപ്പിച്ചാൽ പോരെ എന്ന ചോദ്യവും ഉയരുന്നുണ്ട്. കേന്ദ്രസഹായം എത്രയും വേഗം ലഭ്യമാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

Story Highlights: No central aid for Wayanad landslide victims even after 15 days of PM’s visit

Leave a Comment