Headlines

Accidents, Kerala News

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നാളെ ഉണ്ടാകില്ല; കാരണം വെളിപ്പെടുത്തി ജില്ലാ ഭരണകൂടം

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നാളെ ഉണ്ടാകില്ല; കാരണം വെളിപ്പെടുത്തി ജില്ലാ ഭരണകൂടം

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാളെ നടക്കില്ല. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി മൂലം ഡൈവിങ് ബുദ്ധിമുട്ടാണെന്ന് ദൗത്യ സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷിരൂരിൽ ശക്തമായ മഴ പെയ്തിരുന്നു, ഇതും തിരച്ചിലിന് തടസ്സമാകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡ്രഡ്ജർ എത്തിച്ചതിന് ശേഷം മാത്രമേ പൂർണ തോതിലുള്ള തിരച്ചിൽ സാധ്യമാകൂവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ, ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇന്നലെ നടത്തിയ തിരച്ചിലിൽ, ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഈ ശ്രമം.

ഈശ്വർ മാൽ‌പെ സംഘം നടത്തിയ തിരച്ചിലിൽ വലിയ ലോഹഭാ​ഗങ്ങളും അർജുൻ ഓടിച്ച ലോറിയിലെ കയറിന്റെ കൂടുതൽ ഭാ​ഗങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, കണ്ടെത്തിയ ലോഹ ഭാ​ഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവ് സ്ഥിരീകരിച്ചു. മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം ആദ്യം തീരുമാനിച്ചിരുന്നെങ്കിലും, സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.

Story Highlights: Search for missing Malayalam driver Arjun in Shirur landslide suspended due to visibility issues and heavy rain

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts

Leave a Reply

Required fields are marked *