
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പാർട്ടി അധ്യക്ഷനാകണമെന്ന താല്പര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല.ആ സ്ഥാനത്തേക്കെത്താൻ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ട്.
നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങൾക്കായി അവർക്കൊപ്പം മുന്നിൽ നിന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുകയാണ് താനെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കളെ നിയമിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Story highlight : No plan to become party Chief in Kerala says Suresh Gopi