എഐസിസി അംഗം എൻ കെ സുധീർ രാജിവയ്ക്കുന്നു; ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകും

Anjana

NK Sudheer DMK candidate Chelakkara

എഐസിസി അംഗം എൻ കെ സുധീർ ഇന്ന് കോൺഗ്രസ് അംഗത്വം രാജിവയ്ക്കാൻ തീരുമാനിച്ചു. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകാനാണ് അദ്ദേഹം ഈ നീക്കം നടത്തുന്നത്. കോൺഗ്രസ് നേതൃത്വം സുധീറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉറപ്പുനൽകിയിരുന്നെങ്കിലും അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്ന് എൻകെ സുധീർ പറഞ്ഞിരുന്നു.

2009ൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സുധീർ. പിവി അൻവർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഡിഎംകെ സ്ഥാനാർത്ഥിയായി സുധീറിനെ പ്രഖ്യാപിച്ചത്. ചേലക്കരയിൽ വിജയം ഉറപ്പാണെന്നാണ് സുധീർ പറഞ്ഞത്. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നും, പ്രഖ്യാപന സമയത്ത് പി വി അൻവറും ഉണ്ടാകുമെന്നും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവില്വാമലയിൽ നിന്നും ക്യാംപയിൻ തുടങ്ങുമെന്നും സുധീർ വ്യക്തമാക്കി. ഡിഎംകെ സ്ഥാനാർത്ഥിയായി അൻവർ കൂടിയെത്തുമെന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്. പാലക്കാട് മത്സരിക്കാനാണ് ആലോചന. ഇന്ന് രാവിലെ 10 മണിക്ക് പാലക്കാട് കെ. പി. എം. ഹോട്ടലിൽ വെച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അൻവർ‌ അറിയിച്ചിരുന്നു.

Story Highlights: AICC member NK Sudheer to resign and contest as DMK candidate in Chelakkara

Leave a Comment