മമതാ ബാനർജിയുടെ ആരോപണങ്ങൾ നിഷേധിച്ച് നീതി ആയോഗ്; വിശദീകരണവുമായി സിഇഒ

Anjana

Niti Aayog Mamata Banerjee controversy

നീതി ആയോഗ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണങ്ങൾ നിഷേധിച്ചു. സംസ്ഥാനങ്ങൾക്ക് അക്ഷരമാലാ ക്രമത്തിലാണ് അവസരം നൽകാറുള്ളതെന്നും, മമതയുടെ അഭ്യർത്ഥന പ്രകാരം ആദ്യ സെഷനിൽ തന്നെ അവസരം നൽകിയെന്നും നീതി ആയോഗ് വ്യക്തമാക്കി. മമത എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചിരുന്നുവെന്നും മൈക്ക് ഓഫ് ചെയ്യുന്നത് അടക്കമുള്ള യാതൊന്നും സംഭവിച്ചിട്ടില്ലെന്നും നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം വ്യക്തമാക്കി.

മമത യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ശേഷവും ബംഗാൾ ചീഫ് സെക്രട്ടറി യോഗത്തിൽ തുടർന്നുവെന്ന് സുബ്രഹ്മണ്യം പറഞ്ഞു. കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ, ഇന്ത്യ മുന്നണിയുടെ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായാണ് മമത പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിന് എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൻ വിമർശനം ഉന്നയിച്ച് സംസാരിക്കുമ്പോൾ മൈക്ക് ഓഫാക്കിയെന്നായിരുന്നു മമത യോഗത്തിൽ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച ബജറ്റെന്ന വിമർശനം പറഞ്ഞപ്പോൾ തന്റെ മൈക്ക് ഓഫ് ചെയ്യപ്പെട്ടെന്നാണ് മമതയുടെ ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ നീതി ആയോഗ് പൂർണമായും നിഷേധിച്ചിരിക്കുകയാണ്.