ഇലക്ട്രൽ ബോണ്ട് വിവാദം: നിർമ്മലാ സീതാരാമനെതിരെ കേസെടുത്തു

നിവ ലേഖകൻ

Electoral Bond Controversy

ബംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെതിരെ ഇലക്ട്രൽ ബോണ്ട് വഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കേസെടുത്തിരിക്കുകയാണ്. ജനാധികാര സംഘർഷ സംഘടനയുടെ പ്രതിനിധി ആദർശ് അയ്യരാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി അടക്കം പ്രമുഖ ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയത്. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി. ഇക്കഴിഞ്ഞ മാർച്ച് 30നാണ് ഇലക്ടറൽ ബോണ്ടു വഴി 1692 കോടി രൂപയുടെ സംഭാവന രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയതിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ആദർശ അയ്യർ കേസ് കൊടുത്തത്.

ഇഡി അടക്കം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ഇലക്ട്രൽ ബോണ്ട് വഴി ബിജെപിയിലേക്ക് എത്തിച്ചു എന്നാണ് പരാതി. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഒന്നാം പ്രതിയായ കേസിൽ മുതിർന്ന ബിജെപി നേതാക്കളായ നളിൻകുമാർ കട്ടിൽ, ബി വൈ വിജയേന്ദ്ര എന്നിവരും പ്രതികളാണ്. ആദർശ് അയ്യർ എന്ന മുൻ സോഫ്റ്റ്വെയർ എഞ്ചിനീയർ കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന ഒരാളല്ലെന്ന് അദ്ദേഹത്തിൻ്റെ മുൻകാല നീക്കങ്ങളിൽ നിന്ന് വ്യക്തമാണ്.

  കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

ഒരു ദശാബ്ദം മുൻപാണ് അദ്ദേഹം തൻ്റെ ഉയർന്ന വരുമാനമുള്ള ജോലിയിൽ നിന്ന് സാമൂഹ്യ പ്രവർത്തനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. 2015 ൽ അന്ന് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന സിദ്ധരാമയ്യ സർക്കാരിനെതിരെയായിരുന്നു ആദർശ് ലോകായുക്തയെ സമീപിച്ചത്. ജനതാദൾ നേതാക്കൾക്കെതിരെ ഭൂമി കൈയ്യേറ്റത്തിനെതിരെയും കൊവിഡ് കാലത്ത് സ്കൂൾ പരീക്ഷകൾ നടത്തിയതിന് വിദ്യാഭ്യാസ മന്ത്രിക്കെതിരെയും അദ്ദേഹം കോടതിയെയും പൊലീസിനെയും സമീപിച്ചിരുന്നു.

Story Highlights: Adarsh Iyer files complaint against Union Finance Minister Nirmala Sitharaman over alleged financial irregularities through electoral bonds

Related Posts
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

  കെട്ടിട നികുതി: സിപിഐഎം നേതാവിന്റെ ഭീഷണി
എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
Empuraan film controversy

സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  ഉമ്മൻചാണ്ടി സർക്കാരിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി
‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
Empuraan film controversy

‘എമ്പുരാൻ’ എന്ന ചിത്രം താൻ തിയേറ്ററിൽ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

കൊടകര കേസ്: സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ല, ഇഡി എന്തിന് കേസെടുക്കണം – കെ സുരേന്ദ്രൻ
Kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

Leave a Comment