സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച മുന്നേറ്റം. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിൽ (എൻ ഐ ആർ എഫ്) കേരളത്തിലെ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം നടത്തിയെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. കേരളത്തിലെ സർവ്വകലാശാലകൾ റാങ്കിംഗിൽ വീണ്ടും ശക്തമായ സ്ഥാനം നേടിയിരിക്കുകയാണ്. ഈ നേട്ടം കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമാണ്.
നമ്മുടെ സർവ്വകലാശാലകൾ രാജ്യത്തെ മികച്ച 10 പൊതു സർവ്വകലാശാലകളിൽ രണ്ടെണ്ണം നേടിയത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആദ്യത്തെ 50-ൽ കേരളത്തിൽ നിന്ന് നാലെണ്ണം ഉണ്ട്. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവ്വകലാശാല – കോളേജ് തല ഭരണനേതൃത്വം, അധ്യാപകർ, വിദ്യാർത്ഥികൾ, IQAC, അനധ്യാപകർ എന്നിവരടങ്ങുന്ന അക്കാദമിക് സമൂഹത്തെ മന്ത്രി അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ പങ്കാളിത്തം റാങ്കിങ് നിർണ്ണയത്തിൽ പ്രധാനമാണ്. സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം എന്നിവയും പരിഗണിക്കും. അതുപോലെ അധ്യാപക- വിദ്യാർത്ഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരമായ പരിചയസമ്പത്തും പ്രധാനമാണ്. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം എന്നിവയും റാങ്കിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ()
വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം റാങ്കിംഗിൽ പരിഗണിക്കുന്നു. വിദ്യാര്ത്ഥികളുടെ തൊഴില് സാധ്യതകള്, കലാകായിക മേഖലകളിലെ നേട്ടങ്ങള്, ദേശീയവും അന്തര്ദേശീയവുമായ ബഹുമതികള് എന്നിവയും വിലയിരുത്തുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണവും പ്രധാനമാണ്.
കേരളം നടപ്പിലാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം ഈ നേട്ടത്തിന് ഒരു പ്രധാന പങ്കുവഹിച്ചു. നിലവിലെ പഠന- പരീക്ഷ- മൂല്യനിർണയ രീതികളിൽ സമഗ്രമായ മാറ്റം വരുത്തി. തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നൽകി.
സാമ്പത്തിക- സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളും സഹായങ്ങളും റാങ്കിംഗിൽ പരിഗണിക്കും. വിദ്യാര്ത്ഥി സൗഹൃദ പഠന അന്തരീക്ഷം ഉറപ്പാക്കണം. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സംവിധാനങ്ങളും പ്രധാനമാണ്. ()
story_highlight: R. Bindu announces that Kerala’s higher education institutions have made significant progress in the National Institutional Ranking Framework (NIRF).