നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

Nimisha Priya case

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. കേസിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ആശയവിനിമയമൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടല്ല ഇത്തരമൊരു ധാരണ ഉടലെടുത്തത്. ഈ പശ്ചാത്തലത്തിലാണ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം അറിയിച്ചത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് നൽകിയ വിവരത്തിൽ സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നാണ് അറിയിച്ചത്.

ജൂലൈ 16-ന് നടത്താനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അഭ്യർഥന മാനിച്ച് ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘവും നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചകളിലാണ് ഇതിന് തീരുമാനമായത്.

വധശിക്ഷ റദ്ദാക്കിയതിന് ശേഷമുള്ള തുടർനടപടികൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നാണ് അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. രണ്ടാം ഘട്ട ചർച്ചകളിൽ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾ കൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിട്ടുണ്ട്.

യെമൻ പണ്ഡിത സംഘവും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഇതിനുപുറമെ, നോർത്തേൺ യെമനിലെ ഭരണാധികാരികളും ചർച്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം.

Story Highlights : Nimishapriya case: Centre denies news of cancellation of death penalty

Story Highlights: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി.

Related Posts
ഹൂതി സൈനിക മേധാവി കൊല്ലപ്പെട്ടു; ഇസ്രായേലിന് കനത്ത മറുപടി നൽകുമെന്ന് ഹൂതികൾ
Houthi military chief

യെമനിലെ ഹൂതി സൈനിക മേധാവി അബ്ദുൾ കരീം അൽ ഗമാരി ഇസ്രായേൽ ആക്രമണത്തിൽ Read more

നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം, ആശങ്കയില്ലെന്ന് കോടതിയെ അറിയിച്ചു
Nimisha Priya case

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി Read more

യെമനിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തി ഇസ്രായേൽ; തുറമുഖം ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് റിപ്പോർട്ട്
drone attack

യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ലക്ഷ്യമിട്ട് ഇസ്രായേൽ വീണ്ടും ഡ്രോൺ ആക്രമണം Read more

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക്
Israeli attacks

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക് യാത്ര തുടങ്ങി. ഖത്തറിന് Read more

ഇസ്രായേൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
Houthi PM killed

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അൽ Read more

നിമിഷപ്രിയ കേസ്: മാധ്യമ വിലക്ക് ഹർജി സുപ്രീംകോടതി തള്ളി
Nimisha Priya case

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടുള്ള പ്രതികരണങ്ങൾ വിലക്കണമെന്ന ഹർജി Read more

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചത് മുഹമ്മദ് നബിയുടെ സന്ദേശം നടപ്പായതിലൂടെയെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
Nimisha Priya case

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചത് മുഹമ്മദ് നബിയുടെ സന്ദേശമാണ്. വധശിക്ഷക്ക് Read more

നിമിഷപ്രിയയുടെ മോചന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Nimisha Priya case

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം Read more

നിമിഷപ്രിയയുടെ വധശിക്ഷ തടയണം; മാധ്യമ വിലക്ക് ആവശ്യപ്പെട്ട് കെ.എ പോൾ സുപ്രീം കോടതിയിൽ
Nimisha Priya case

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്നും, ഇത് റിപ്പോർട്ട് ചെയ്യുന്നതിൽ Read more

നിമിഷപ്രിയ കേസിൽ സഹോദരന്റെ വാദങ്ങൾ തള്ളി യമൻ ആക്ടിവിസ്റ്റ്
Nimisha Priya case

നിമിഷപ്രിയ കേസിൽ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ വാദങ്ങളെ തള്ളി തലാൽ ആക്ഷൻ Read more