യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജനുവരിയിലേക്ക് കേസ് മാറ്റിയെന്നും അടിയന്തര സാഹചര്യങ്ങളിൽ മുൻപ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. നിമിഷപ്രിയയുടെ ജീവന് നിലവിൽ ആശങ്കയില്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.
പുതിയ മധ്യസ്ഥനെ ദൗത്യത്തിനായി നിയോഗിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ചർച്ചകൾ നടന്നുവരികയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മധ്യസ്ഥൻ കെ എ പോൾ ആണോ എന്ന് കോടതി ചോദിച്ചെങ്കിലും കെ എ പോൾ അല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
നിലവിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്ന് കേന്ദ്രസർക്കാരും ആക്ഷൻ കൗൺസിലും കോടതിയെ അറിയിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ ജീവന് നിലവിൽ ആശങ്കയില്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. മധ്യസ്ഥൻ ആരെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഈ കേസിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ അതിന് മുൻപ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
ഹർജി പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നിലവിൽ ആശങ്കയില്ലെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ആ ഘട്ടത്തിൽ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
Story Highlights : Nimisha Priya case: Central government says new mediator appointed for talks
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായാണ് പുതിയ മധ്യസ്ഥനെ നിയോഗിച്ചിരിക്കുന്നത്. നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ നടപടി.
അതേസമയം മധ്യസ്ഥൻ ആരെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിവെച്ചെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
Story Highlights: Central government informs Supreme Court that a new mediator has been appointed for discussions related to the release of Nimisha Priya, who is imprisoned in Yemen.