നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. രാജ്യത്തെ 19 കേന്ദ്രങ്ളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്, ടെക്നോളജി, മാനേജ്മെൻറ് മേഖലകളിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
ബിരുദതലത്തിൽ ബാച്ച്ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.), ബാച്ച്ലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണ് നടത്തുന്നത്. ബി.ഡിസ് പ്രോഗ്രാമിൽ അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, ഫാഷൻ ഇൻറീരിയേഴ്സ്, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ തുടങ്ങിയ സവിശേഷ മേഖലകളുണ്ട്.
ബി.ഡിസ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ (ഏതു സ്ട്രീമിൽ നിന്നും) പാസായിരിക്കണം. നാഷണൽ ഓപ്പൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ചു വിഷയത്തോടെ), എഐസിടിഇ/സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ ഡിപ്ലോമ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ എന്നിവയും യോഗ്യതയായി പരിഗണിക്കും.
ബി.എഫ്.ടെക് അപ്പാരൽ പ്രൊഡക്ഷൻ പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ മാത്തമാറ്റിക്സ് പഠിച്ച് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല പരീക്ഷയിൽ മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചു വിഷയങ്ങൾ പഠിച്ച് പാസായവർക്കും അപേക്ഷിക്കാം. കൂടാതെ, എഐസിടിഇ/സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകൃത തത്തുല്യ കോഴ്സുകൾ, ചില തത്തുല്യ വിദേശകോഴ്സുകൾ എന്നിവ പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.
Story Highlights: NIFT opens admissions for 2025-26 academic year in fashion design, technology, and management programs across 19 centers.