ഫാഷൻ പഠനരംഗത്തെ പ്രമുഖ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പുറമേ ബിഡിസ്, ബിഎഫ്ടെക് പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേശനത്തിനും അപേക്ഷിക്കാം. ഫെബ്രുവരി ഒമ്പതിനാണ് പ്രവേശന പരീക്ഷ നടക്കുന്നത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
ഫാഷൻ ഡിസൈൻ, ലെതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഇന്റീരിയേഴ്സ് എന്നീ മേഖലകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു ഏത് സ്ട്രീമുകാർക്കും അപേക്ഷിക്കാം. 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബിഎഫ് ടെക്) അപ്പാരൽ പ്രൊഡക്ഷൻ നാലു വർഷ പ്രോഗ്രാമാണ്. ഇതിന് പ്ലസ്ടുവിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമയും മതിയാകും.
ബിരുദാനന്തര തലത്തിൽ മാസ്റ്റർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി എന്നീ രണ്ടുവർഷ പ്രോഗ്രാമുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, എൻഐഡി/എൻഐഎഫ്ടിയിൽ നിന്നുള്ള മൂന്ന് വർഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പിഎച്ച്ഡി പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഓൺലൈനായി ജനുവരി ആറിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://exams.nta.ac.in/NIFT/, www.nta.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ 91-1140759000 എന്ന ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
ALSO READ; ഭിന്നശേഷി വിദ്യാർഥികൾക്ക് ‘എഐ’ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്
Story Highlights: National Institute of Fashion Technology (NIFT) invites applications for various undergraduate, postgraduate, and PhD programs in fashion studies