നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സബ് കലക്ടർ ഒ.വി. ആൽഫ്രഡ് അറിയിച്ചു. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കല്ലറയിൽ നിന്ന് കണ്ടെത്തിയത്. കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിൽ കഴുത്ത് വരെ ഭസ്മം നിറച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും നടപടിക്രമങ്ങളിൽ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്നും നിയമപ്രകാരമാണ് എല്ലാം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദമായ കല്ലറ പൊളിച്ചതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയ്ക്കുള്ളിൽ ഭസ്മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി. പ്രാഥമിക നിഗമനപ്രകാരം മൃതദേഹത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ മരണം, സ്വാഭാവിക മരണമാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വിഷാംശം കണ്ടെത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിക്കും. മൂന്ന് തലത്തിലുള്ള പരിശോധനയാണ് പോസ്റ്റ്‌മോർട്ടത്തിൽ നടത്തുക.
റേഡിയോളജി, എക്സ്-റേ പരിശോധനകൾ വഴി പരുക്കുകളുണ്ടോ എന്ന് കണ്ടെത്തും. ഈ പരിശോധനയുടെ ഫലം ലഭിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കും. എക്സ്-റേ പരിശോധനയുടെ ഫലം ഇന്ന് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
സ്വാഭാവിക മരണമാണോ എന്ന് വിലയിരുത്താനും പരിശോധന നടത്തും. രോഗാവസ്ഥ അടക്കമുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാകും തീരുമാനം. മരിച്ചത് ഗോപൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും. പോസ്റ്റ്‌മോർട്ടത്തിൽ മൂന്ന് തലത്തിലുള്ള പരിശോധനകളാണ് നടത്തുക.
Story Highlights: The body of Neyyattinkara Gopan was found in a sitting position inside a ‘samadhi’, and will be handed over to relatives after procedures.