നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി; ഓപ്പറേഷൻ തീയറ്റർ പ്രവർത്തനം തടസ്സപ്പെട്ടു

Anjana

Updated on:

Neyyattinkara General Hospital flooding
തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. ഓപ്പറേഷൻ തീയറ്ററിലും വെയ്റ്റിംഗ് ഏരിയയിലുമാണ് വെള്ളം കയറിയത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഓപ്പറേഷൻ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. വെള്ളം പൂർണമായി നീക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമാകാൻ ദിവസങ്ងളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരത്ത് പല ഭാഗത്തും രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. ആശുപത്രിയിൽ വെള്ളം കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരത്ത് കനത്ത മഴ ഇന്ന് രാത്രിയും തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. Story Highlights: Heavy rain causes flooding in Thiruvananthapuram Neyyattinkara General Hospital, affecting operation theater

Leave a Comment