നെയ്യാറ്റിൻകര◾: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം പുറത്ത് വരുമ്പോൾ, ആത്മഹത്യാക്കുറിപ്പ് ട്വന്റിഫോറിന് ലഭിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു.
ആത്മഹത്യാക്കുറിപ്പിൽ താൻ മരിക്കാനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്. ജോസ് ഫ്രാങ്ക്ളിൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും സലിത കുമാരി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. വായ്പ നൽകാമെന്ന് പറഞ്ഞ് ജോസ് ഫ്രാങ്ക്ളിൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാ കുറിപ്പിലെ പ്രധാന ആരോപണം.
മുട്ടയ്ക്കാട് കെൻസ് ഹൗസിൽ സലിത കുമാരിയെ ബുധനാഴ്ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ബൈബിളിൽ നിന്നും രണ്ട് ആത്മഹത്യ കുറിപ്പുകൾ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം ഇത് അപകടമരണമാണെന്നാണ് കരുതിയിരുന്നത്.
സലിത കുമാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ട്. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ എന്ന് സലിത കുമാരി ആത്മഹത്യ കുറിപ്പിൽ ചോദിക്കുന്നു. ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോൾ എപ്പോള് വരും, എപ്പോള് കാണാമെന്ന് ജോസ് ഫ്രാങ്ക്ളിൻ ചോദിക്കുമെന്നും യുവതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
മകന് രാഹുലിനെഴുതിയ കുറിപ്പിലാണ് കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്ളിൻ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് സലിത കുമാരി പറയുന്നത്. തന്നെ ജീവിക്കാൻ ജോസ് ഫ്രാങ്ക്ളിൻ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ സലിത കുമാരി എഴുതിയിട്ടുണ്ട്. ജോസ് ഫ്രാങ്ക്ളിൻ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ജോസ് ഫ്രാങ്ക്ളിൻ്റെ ലൈംഗിക താത്പര്യങ്ങൾക്ക് നിർബന്ധിക്കുന്നുവെന്നും പല വിധത്തിൽ ബുദ്ധിമുട്ടിക്കുന്നുവെന്നും ആത്മഹത്യ കുറിപ്പിൽ സലിത കുമാരി ആരോപിക്കുന്നു. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു എന്നും കുറിപ്പിൽ പറയുന്നുണ്ട്. ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ സലിത കുമാരി എഴുതിയിട്ടുണ്ട്.
Story Highlights : Suicide note of housewife who accused Jose Franklin found