ബോണക്കാട് പാണ്ടിപ്പത്തിനു സമീപം കുട്ടിയാനയുടെ ജഡം കണ്ടെത്തി

baby elephant death

ബോണക്കാട്(തിരുവനന്തപുരം)◾ പരുത്തിപ്പള്ളി വനം റേഞ്ച് ബോണക്കാട് പാണ്ടിപ്പത്തിനു സമീപം ഉൾ വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ആനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ആന ചരിഞ്ഞെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വന മേഖലയിൽ പതിവ് പരിശോധന നടത്തിയ വനം വകുപ്പ് വാച്ചർമാരാണ് ആദ്യം കുട്ടിയാനയെ കണ്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കാര്യം വാച്ചർമാർ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ നിന്നും സർജൻ സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം നടത്തി. മാസം തികയാതെ പ്രസവിച്ചതാണ് മരണ കാരണമെന്നാണ് സർജൻ നൽകുന്ന സൂചന. അമ്മയാന കുട്ടി ചരിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം ജഡം ഉപേക്ഷിച്ചു മടങ്ങിയതായാണ് നിഗമനം ജഡം ഉൾ വനത്തിൽ തന്നെ സംസ്കരിച്ചു.

പ്രസവത്തിനു പിന്നാലെ കുട്ടിയാന ചരിയുന്ന സംഭവം അപൂർവമാണ്. ജില്ലയിൽ അത്തരത്തിൽ നാമ മാത്രമായ സംഭവങ്ങൾ മാത്രമേ നാളിതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കുട്ടിയുടെ അമ്മയാനയെ കണ്ടെത്താൻ വനം വകുപ്പ് ശ്രമിക്കുന്നുണ്ട്. അമ്മയാനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

  തിരുവനന്തപുരത്ത് നാളെ ജലവിതരണം മുടങ്ങും

Story Highlights: A newborn baby elephant was found dead in the Bonacaud forest range in Thiruvananthapuram district.

Related Posts
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അവസരം; വാക്ക് ഇൻ ഇന്റർവ്യൂ 27-ന്
Information Public Relations

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും സബ് എഡിറ്റർ, Read more

തിരുവനന്തപുരം ബാലരാമപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു; മസ്തിഷ്കജ്വരമാണോ മരണകാരണമെന്ന് സംശയം
Thiruvananthapuram fever death

തിരുവനന്തപുരം ബാലരാമപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു. തലയൽ സ്വദേശി എസ്.എ. അനിൽ Read more

  അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം
IDSFFK Thiruvananthapuram

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ Read more

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
Auto Accident Death

തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. എതിർദിശയിൽ Read more

തിരുവനന്തപുരത്ത് നാളെ ജലവിതരണം മുടങ്ങും
Thiruvananthapuram water supply

തിരുവനന്തപുരം നഗരത്തിലെ ചില ഭാഗങ്ങളിൽ നാളെ വൈകുന്നേരം മുതൽ ജലവിതരണം തടസ്സപ്പെടും. വെള്ളയമ്പലം Read more

പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം; നാല് ലക്ഷം രൂപ നഷ്ടപ്പെട്ടു
Poojappura jail theft

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. കഫറ്റീരിയയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം Read more

പൂജപ്പുര ജയിൽ വകുപ്പ് ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം
Poojappura prison theft

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം. മൂന്ന് Read more

  പൂജപ്പുര ജയിൽ വകുപ്പ് ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം
നാവികസേനാ ദിനാഘോഷം ഇനി തിരുവനന്തപുരത്ത്; മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്താൻ സാധ്യത
Navy Day Celebration

നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത് ഡിസംബർ 4-ന് നടക്കും. രാഷ്ട്രപതി അല്ലെങ്കിൽ പ്രധാനമന്ത്രിയായിരിക്കും മുഖ്യാതിഥി. Read more

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് വീഴ്ചയില്ല; വിശദീകരണവുമായി ഡോ. ഹാരിസ് ഹസൻ
surgery cancellation issue

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങിയെന്ന വിവാദത്തിൽ Read more

സ്വാതന്ത്ര്യദിനാഘോഷം: വിദ്യാർത്ഥികൾ SAP കമാൻഡൻ്റ് ഓഫീസും പോലീസ് സ്റ്റേഷനും സന്ദർശിച്ചു
Kendriya Vidyalaya visit

2025-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, തിരുവനന്തപുരം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ SAP Read more