ആദ്യ വനിത ടി20 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ന്യൂസിലാന്ഡിന് വന് സമ്മാനത്തുക ലഭിക്കുന്നു. ഏകദേശം 19.6 കോടി രൂപ (2.34 മില്യണ് യു.എസ്. ഡോളര്) ആണ് ഇത്. ദക്ഷിണാഫ്രിക്കയെ 32 റണ്സിന് തോല്പ്പിച്ചാണ് കിവികള് 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്. ഇത് അവരുടെ ആദ്യ ലോക കപ്പ് നേട്ടം കൂടിയാണ്.
വിജയികള്ക്കുള്ള സമ്മാനത്തുകയില് ഐസിസി 134 ശതമാനത്തിന്റെ വര്ധനവ് വരുത്തിയതോടെയാണ് മുന് ടൂര്ണമെന്റുകളെ അപേക്ഷിച്ച് ഇത്രയും വലിയ തുക വിജയികള്ക്ക് സ്വന്തമാക്കാനാകുന്നത്. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കക്ക് 1.17 മില്യണ് യുഎസ് ഡോളര്, അതായത് 9.8 കോടി രൂപ ലഭിക്കും. സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയക്കും വെസ്റ്റ് ഇന്ഡീസിനും ഏകദേശം 5.7 കോടി രൂപ വീതം ലഭിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകള്ക്കും സമ്മാനത്തുകയുണ്ടാകും. നാല് മത്സരങ്ങളില് രണ്ട് വിജയങ്ങള് നേടിയ ഇന്ത്യ ആറാം സ്ഥാനത്തായിരിക്കും. ഇത്തരത്തില് ഇന്ത്യക്ക് 2.25 കോടി രൂപ ലഭിച്ചേക്കും. ദുബായില് ഞായറാഴ്ച നടന്ന ഫൈനല് മത്സരത്തില് ആദ്യം ബാറ്റുചെയ്ത ന്യൂസീലന്ഡ് നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 158 റണ്സ് നേടിയിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 126 റണ്സ് എടുക്കാനെ സാധിച്ചുള്ളൂ.
Story Highlights: New Zealand wins Women’s T20 World Cup, receives record prize money of 19.6 crore rupees