2025 ജനുവരി മുതൽ പുതിയ ടെലികോം നിയമങ്ങൾ; രാജ്യത്തുടനീളം ഒപ്റ്റിക്കൽ ഫൈബർ ലൈനുകളും ടവറുകളും സ്ഥാപിക്കൽ എളുപ്പമാകും

Anjana

New Telecom Rules India 2025

2025 ജനുവരി ഒന്നു മുതൽ ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ അടുത്തിടെ വിജ്ഞാപനം ചെയ്ത റൈറ്റ് ഓഫ് വേ (റോ) നിയമങ്ങൾ പ്രാബല്യത്തിൽ വരും. രാജ്യത്തുടനീളം ഒപ്റ്റിക്കൽ ഫൈബർ ലൈനുകളും ടെലികോം ടവറുകളും സ്ഥാപിക്കുന്നത് ലളിതമാക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. കോൾ ഡ്രോപ്പ്, നെറ്റ്‌വർക്ക് ലഭ്യമാകുന്നില്ല എന്നീ പരാതികൾ വ്യാപകമായതോടെയാണ് പുതിയ നിർദേശങ്ങളുമായി ട്രായി രംഗത്തെത്തിയത്. ഈ നിയമങ്ങൾ വഴി ഒരു ഏകീകൃത നയമാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) എല്ലാ സംസ്ഥാനങ്ങളോടും നിർദേശിക്കുന്നത്.

പുതിയ ടെലികോം നിയമങ്ങൾ ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം ത്വരിതപ്പെടുത്തുമെന്നും, ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വിന്യാസത്തെ സഹായിക്കുമെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെക്രട്ടറി നീരജ് മിത്തൽ പറഞ്ഞു. പൊതു-സ്വകാര്യ ഇടങ്ങളിൽ മൊബൈൽ ടവറുകളും ടെലികോം ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിയമത്തിൽ വ്യക്തമാക്കുന്നു. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നതിനെക്കുറിച്ച് ടെലികോം കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുന്ന ഈ നിയമങ്ങൾ യോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം സേവനദാതാക്കളുടെ പ്രവർത്തന വേഗത വർധിപ്പിക്കും. ഇന്ത്യയുടെ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് മെച്ചപ്പെടുത്തുന്നതിലും ഈ നിയമം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിലൂടെ രാജ്യത്തിന്റെ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും, ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും.

Story Highlights: New Right of Way (RoW) rules under Telecommunication Act to simplify installation of optical fiber lines and telecom towers across India from January 1, 2025.

Leave a Comment