കർണാടക കോൺഗ്രസിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ഹൈക്കമാൻഡിനോട് ഉന്നയിച്ചിരിക്കുന്ന ആവശ്യം. എന്നാൽ, ഈ നീക്കത്തിൽ ഡി.
കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതിരുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഡി. കെ ശിവകുമാറിനാണെന്ന് സിദ്ധരാമയ്യ പക്ഷത്തുള്ള ചില മന്ത്രിമാർ പരസ്യമായി പ്രതികരിച്ചിരുന്നു.
ഇതിനെ തുടർന്നാണ് കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.











