ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം സുരക്ഷാ കാരണങ്ങളാൽ വീണ്ടും മാറ്റിവെച്ചു. ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം ഈ വർഷം ഇന്ത്യയിൽ എത്താനിരുന്നതായിരുന്നു.
സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ വർഷം അവസാനത്തോടെ നടത്താനിരുന്ന യാത്രയാണ് മാറ്റിവെച്ചത്. ഡൽഹിയിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്നുള്ള സുരക്ഷാ വിലയിരുത്തലുകളാണ് തീരുമാനത്തിന് പിന്നിൽ. ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്ത വർഷം പുതിയ തീയതി തീരുമാനിക്കും.
നെതന്യാഹുവിന്റെ സന്ദർശനം ലോകമെമ്പാടും അദ്ദേഹത്തിനുള്ള സ്വീകാര്യത ഉയർത്തിക്കാട്ടാനുള്ള ശ്രമമായി ഇസ്രായേൽ വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈയിൽ, നെതന്യാഹുവിന്റെ രാഷ്ട്രീയ പാർട്ടി പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ബാനറുകൾ സ്ഥാപിച്ചിരുന്നു. 2018 ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
ഏപ്രിലിലും സെപ്റ്റംബറിലും ഇസ്രായേലി പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചിരുന്നു. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചിട്ടുണ്ട്. 2013 ജനുവരിയിലാണ് ഇതിനുമുൻപ് നെതന്യാഹു ഇന്ത്യ സന്ദർശിച്ചത്.
Story Highlights : Israeli PM postponed India Visit Over “Security Concerns” After Delhi Blast
Story Highlights: Delhi blast prompts postponement of Israeli PM’s India visit due to security concerns.



















