നേപ്പാളിലെ കാഠ്മണ്ഡുവിൽ ഭീകരമായ വിമാനാപകടം സംഭവിച്ചു. തിഭുവണ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ശൗര്യ എയർലൈൻസിന്റെ വിമാനം തകർന്നു വീണു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൊഖ്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് 19 യാത്രക്കാരുമായി പോയ വിമാനം അപകടത്തിൽപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് പൊലീസും അഗ്നിശമന സേനയും സജീവമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ സ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.