നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായാണ് വ്യക്തമാക്കിയത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി നിശ്ചയിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇന്നുമുതലാണ് കൗൺസലിങ് ആരംഭിക്കാനിരുന്നത്. സുപ്രീംകോടതിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നു.

ഇതിൽ നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കണമെന്ന ആവശ്യവും ഉൾപ്പെട്ടിരുന്നു. എന്നാൽ വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് ഇത് മാറ്റിവയ്ക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നിരുന്നാലും, വീണ്ടും ഇതുസംബന്ധിച്ച് ഹർജികൾ സമർപ്പിക്കപ്പെട്ടു.

ഇത് കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കാൻ എൻടിഎ തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

  കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം? പുതിയ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കി

നീറ്റ് യുജി വിഷയം സർക്കാർ ദിനംപ്രതി വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്റെ കൈയിൽ സുരക്ഷിതമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും വീണ്ടും വ്യക്തമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Posts
ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പരസ്യമാക്കി സുപ്രീം കോടതി
Supreme Court Judges Assets

ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ സുപ്രീം കോടതി Read more

കെപിസിസി അധ്യക്ഷ ചർച്ച: സഭാ ഇടപെടൽ ദീപിക തള്ളി
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളിൽ കത്തോലിക്കാ സഭ ഇടപെട്ടുവെന്ന വാർത്തകൾ ദീപിക തള്ളിക്കളഞ്ഞു. Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിലെ അഭിപ്രായഭിന്നത തിരിച്ചടിയാകുമോ?
Nilambur by-election

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം Read more

  ഗൗതം ഗംഭീറിന് വധഭീഷണി: 21കാരൻ ഡൽഹിയിൽ അറസ്റ്റിൽ
വഖഫ് നിയമ ഭേദഗതി: ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും
Waqf law amendment

സുപ്രീം കോടതിയിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും. മെയ് Read more

കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkoottathil

മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടുതൽ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി Read more

കെ.പി.സി.സി അധ്യക്ഷ സ്ഥാനം: കെ. സുധാകരൻ പ്രതികരിക്കുന്നില്ല; പാലക്കാട് പോസ്റ്ററുകൾ
KPCC President

കെ.പി.സി.സി അധ്യക്ഷ സ്ഥാനമാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ കെ. സുധാകരൻ വിസമ്മതിച്ചു. പുതിയ അധ്യക്ഷനെ ഇന്നോ Read more

കെപിസിസി അധ്യക്ഷ സ്ഥാനം: അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന് പ്രതിഷേധം
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം യൂത്ത് കോൺഗ്രസിൽ പ്രതിഷേധത്തിന് വഴിവെച്ചു. തീരുമാനം Read more

  കെ.പി.സി.സി അധ്യക്ഷ സ്ഥാനം: കെ. സുധാകരൻ പ്രതികരിക്കുന്നില്ല; പാലക്കാട് പോസ്റ്ററുകൾ
കെപിസിസി അധ്യക്ഷൻ: ആന്റണി ആന്റണിക്ക് മുൻതൂക്കം
KPCC President

കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി പുതിയ അധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. ആന്റോ ആന്റണിയുടെ Read more

കോൺഗ്രസ് നേതൃത്വത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം
NM Vijayan Suicide

കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയാണ് എൻ.എം. വിജയന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. വാഗ്ദാനങ്ങൾ Read more

കെപിസിസി അധ്യക്ഷ സ്ഥാനം: സുധാകരനെ മാറ്റാനുള്ള നീക്കത്തിന് തിരിച്ചടി
KPCC president

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറല്ലെന്ന് കെ. സുധാകരൻ. പകരക്കാരനെ കണ്ടെത്താനുള്ള Read more