നീറ്റ് പി ജി പരീക്ഷ ഓഗസ്റ്റ് 11ന്; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

Anjana

നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് പുനർ നിശ്ചയിച്ചത്. നേരത്തെ ജൂൺ 23 ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റി വക്കുന്നതായി ജൂൺ 22നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്ന പശ്ചാത്തലത്തിൽ, പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നുമാണ് കേന്ദ്ര നിർദേശം. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

  മാർക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതോടെ, നീറ്റ് പി ജി പരീക്ഷയുടെ നടത്തിപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചു.

Related Posts
മണിപ്പൂരിലെ സംഘർഷമേഖലകൾ സന്ദർശിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം
Manipur Conflict

മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം. ജസ്റ്റിസ് ബി Read more

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Elephant Procession

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ നൽകി. Read more

സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ആശ്വാസം
Udayanidhi Stalin

സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി ഇടക്കാല ആശ്വാസം നൽകി. Read more

കൂട്ടിക്കൽ ജയചന്ദ്രന് ഇടക്കാല സംരക്ഷണം തുടരും; സുപ്രീം കോടതി ഉത്തരവ്
POCSO Case

പോക്സോ കേസ് പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നീട്ടി Read more

രൺവീർ ഷോ പുനരാരംഭിക്കാൻ സുപ്രീം കോടതിയുടെ ഉപാധികളോടെ അനുമതി
Ranveer Allahabadia

അശ്ലീല പരാമർശ വിവാദത്തിന് ശേഷം രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റ് ഷോ പുനരാരംഭിക്കാൻ സുപ്രീം Read more

  ഡിആർഡിഒയുടെ പുത്തൻ ലേസർ ആയുധം 'സൂര്യ'; വ്യോമ പ്രതിരോധത്തിൽ പുത്തൻ പ്രതീക്ഷ
രൺവീർ ഷോയ്ക്ക് സുപ്രീം കോടതിയുടെ അനുമതി
Ranveer Allahbadia

അശ്ലീല പരാമർശ വിവാദത്തിന് പിന്നാലെ രൺവീർ അല്ലാബാദിയയുടെ 'ദി രൺവീർ ഷോ' പുനരാരംഭിക്കാൻ Read more

രൺവീർ അലാബാദിയയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
Ranveer Allahbadia

സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിലെ അശ്ലീല പരാമർശത്തിന് രൺവീർ അലാബാദിയയെ സുപ്രീം കോടതി രൂക്ഷമായി Read more

സുപ്രീം കോടതിയിൽ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകൾ
Supreme Court Jobs

സുപ്രീം കോടതിയിൽ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് Read more

സംസ്ഥാന ജയിലുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ഉന്നതതല സമിതി
Kerala Prisons

സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ജയിലുകളിലെ അതിവൃദ്ധി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ Read more