Headlines

National

ലോക്സഭയിൽ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട് ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു

ലോക്സഭയിൽ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട് ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്താൻ ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇത് വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രധാന വിഷയമാണെന്നും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നു. കോൺഗ്രസ് എംപി കെ.സി. വേണുഗോപാലാണ് നെറ്റ്-നീറ്റ് പരീക്ഷാ വിവാദത്തിൽ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചത്. രാജ്യസഭയിൽ നീറ്റ് വിഷയം ചർച്ച ചെയ്യാൻ ചട്ടം 267 പ്രകാരം ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് നോട്ടീസ് നൽകി. പ്രതിപക്ഷം രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. വിദ്യാർത്ഥികളെ ബഹുമാനിച്ചുകൊണ്ട് സഭ ഇന്ന് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ രാഷ്ട്രപതി തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നുൾപ്പെടെയുള്ള ന്യായവാദങ്ങൾ നിരത്തിയാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത്. നീറ്റ് വിഷയത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസിൽ ഝാർഖണ്ഡിൽ നിന്ന് കസ്റ്റഡിയിലെടുത്തവരെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഹസാരിബാഗിലെ സ്കൂളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ചോദ്യപേപ്പർ ലഭിച്ചതായും സൂചനയുണ്ട്. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻബിഇ മേധാവി ഡോ. അഭിജത് ഷേത്ത് ഉറപ്പ് നൽകിയതായി ഐഎംഎ പത്രക്കുറിപ്പിൽ അറിയിച്ചു.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts